'ഉറപ്പാണ് 100, ഉറപ്പാണ് തൃക്കാക്കര ' എന്ന ഹാഷ്‌ടാഗ് പ്രചാരണത്തോടെ തിരഞ്ഞെടുപ്പ് രംഗത്തിറങ്ങിയതാണ് എൽഡിഎഫ്. യുഡി എഫിൻറെ പൊന്നാപുരം കോട്ട തകർക്കുമെന്ന് അവർ യുദ്ധപ്രഖ്യാപനവും നടത്തി. എന്നാൽ വോട്ടെണ്ണിയപ്പോൾ ഹൃദയാഘാതം സംഭവിച്ച അവസ്ഥയിലായി എൽഡിഎഫ്. ഒരു റൗണ്ടിൽ പോലും യുഡിഎഫ് സ്ഥാനാർത്ഥി ഉമാ തോമസിന് മുന്നിലെത്താൻ എൽഡിഎഫ് സ്ഥാനാർത്ഥിക്കായില്ല.
