jnu

ന്യൂഡൽഹി: ജവഹർലാൽ നെഹറു സർവകലാശാല(ജെ എൻ യു) ക്യാമ്പസിനുള്ളിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. ക്യാമ്പസിനകത്തെ വനമേഖലയിലെ ഒരു മരത്തിൽ തൂങ്ങി നിൽക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

മരിച്ചയാൾക്ക് ഏകദേശം 40 വയസ് തോന്നിക്കുമെന്നാണ് പൊലീസ് പറയുന്നത്. വൈകുന്നേരത്തോടെയാണ് ക്യാമ്പസിനുള്ളിൽ മൃതദേഹം കണ്ടത്. തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

മൃതദേഹം ജീർണിച്ച് തുടങ്ങിയതിനാൽ ഇയാൾ മരിച്ചിട്ട് ദിവസങ്ങൾ കഴിഞ്ഞേക്കാമെന്നാണ് പൊലീസിന്റെ നിഗമനം. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചിട്ടുണ്ട്.