terrorist

ശ്രീനഗർ: കാശ്‌മീരിലെ അനന്ത്നാഗിൽ വെള‌ളിയാഴ്‌ച വൈകി ആരംഭിച്ച ഏറ്റുമുട്ടലിൽ ഹിസ്‌ബുൾ ഭീകരനെ വധിച്ച് സുരക്ഷാസേന. ഹിസ്‌ബുൾ മുജാഹിദ്ദീൻ കമാൻഡർ നിസാർ ഖണ്ഡെയെയാണ് സൈന്യം വധിച്ചത്. ഏറ്റുമുട്ടലിൽ മൂന്ന് സൈനികർക്കും ഒരു നാട്ടുകാരനും പരിക്കേറ്റതായും കാശ്‌മീർ മേഖലാ പൊലീസ് അറിയിച്ചു.

സ്ഥലത്തുനിന്നും ഒരു എകെ 47തോക്കും ആയുധങ്ങളും വെടിമരുന്നും പിടിച്ചെടുത്തതായും പൊലീസ് പറഞ്ഞു. അനന്ത്നാഗിലെ റിഷിപോര മേഖലയിലാണ് ഏറ്റുമുട്ടൽ നടന്നത്. വെടിവയ്‌പ്പിൽ പരിക്കേറ്റവരെയെല്ലാം ശ്രീനഗറിലെ സൈനിക ആശുപത്രിയിലേക്ക് ഉടനെ മാറ്റിയതായും സ്ഥലത്ത് പരിശോധനകൾ നടത്തിയതായും പൊലീസ് അറിയിച്ചു.

#AnantnagEncounterUpdate: #Terrorist Commander of proscribed #terror outfit HM Nisar Khanday killed. #Incriminating materials, #arms & ammunition including 01 AK 47 rifle recovered. #Operation in progress: IGP Kashmir https://t.co/IcYO8dGHn9

— Kashmir Zone Police (@KashmirPolice) June 3, 2022