തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലിനടുത്തുള്ള ഒരു ഫാമിലേക്കാണ് വാവയുടെ ഇന്നത്തെ യാത്ര. ആറ് ഏക്കറിലാണ് ആറ്റിങ്ങൽ ഫാം ടൂറിസം നിലകൊളളുന്നത്. ഇവിടെ നൂറോളം ആടുകൾ,വിവിധ ഇനം കോഴികൾ, താറാവുകൾ,പശുക്കൾ,മീനുകൾ,പ്രാവുകൾ തുടങ്ങി നിരവധി വളർത്തു മൃഗങ്ങളുണ്ട്. വാമനപുരം നദിയോട് ചേർന്നാണ് ഈ ഫാം,ഇവിടെ പതിവായി വരുന്നത് പെരുമ്പാമ്പുകളാണ്. ഇത് നാലാമത്തെ പ്രാവശ്യമാണ് വാവ സുരേഷ് ഇവിടെ വരുന്നത്.

കുറച്ച് മാസങ്ങൾക്ക് മുൻപ് വാവ രണ്ട് പെരുമ്പാമ്പുകളെ ഇവിടെ നിന്ന് പിടികൂടിയിരുന്നു. ഇന്ന് രാവിലെ ഒരു പെരുമ്പാമ്പിനെ ഇവിടെ നിന്ന് പിടികൂടിയതേയുള്ളൂ വൈകുന്നേരം വീണ്ടും കണ്ടു പെരുമ്പാമ്പിനെ. ഉടൻ തന്നെ വാവയെ വിളിക്കുകയായിരുന്നു. ഈ പ്രാവിശ്യം മീൻ വളർത്തുന്ന കുളത്തിനോട് ചേർന്നാണ് പാമ്പിനെ കണ്ടത് അത് മാത്രമല്ല വാവാ ഇവിടെ നിന്ന് പിടികൂടിയതിൽ വച്ച് ഏറ്റവും വലിയ പെരുമ്പാമ്പ്. കാണുക സ്‌നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.