
നിവിൻ പോളിയെ നായകനാക്കി രാജീവ് രവി ഛായാഗ്രഹണവും സംവിധാനവും നിർവഹിക്കുന്ന തുറമുഖം ജൂൺ 10ന് ക്യൂൻ മേരി ഇന്റർനാഷണൽ റിലീസ് തിയേറ്ററിൽ എത്തിക്കും.
ഇന്ദ്രജിത്, ജോജു ജോർജ്,അർജുൻ അശോകൻ, സുദേവ് നായർ, മണികണ്ഠൻ ആചാരി, നിമിഷ സജയൻ,പൂർണിമ ഇന്ദ്രജിത്ത്്, ദർശന രാജേന്ദ്രൻ എന്നിവരാണ് മറ്റു താരങ്ങൾ.തെക്കേപ്പാട്ട് ഫിലിംസിന്റെ ബാനറിൽ സുകുമാർ തെക്കേപ്പാട്ട് നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ സംഭാഷണം ഗോപൻ ചിദംബരൻ എഴുതുന്നു .അൻവർ അലിയുടെ വരികൾക്ക് കെ, ഷഹബാസ് അമൻ എന്നിവർ സംഗീതം പകരുന്നു.