'ഇല്ല.. പി.ടി. മരിച്ചിട്ടില്ല. തന്റെ മനസ്സിനെ വിശ്വസിപ്പിക്കാൻ ഉമാ തോമസ് നെഞ്ചിലേറ്റിയ ഈ വാക്കുകൾക്കു ഇനി വില വന്നിരിക്കുന്നു. കാൽ ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷം തൃക്കാക്കരയിലെ ജനം നൽകിക്കഴിഞ്ഞു. ഇനി സത്യപ്രതിജ്ഞക്കായി വരുന്ന 27 നു കേരളാ നിയമസഭയിലേക്ക്.

pt

തൃക്കാക്കര മണ്ഡലത്തെ കണ്ണിലെ കൃഷ്മണിപോലെ കാത്ത എംഎൽഎ ആയിരുന്നു പിടി തോമസ്. പൊതു വിഷയങ്ങളിലും മനുഷ്യന്റെ കണ്ണീരിലും പ്രകൃതിയുടെ കണ്ണുനീരിലും എല്ലാം ഇടപെട്ട പിടി തോമസ്. മുഖ്യമന്ത്രി പിണറായി വിജയനെ നിയമസഭയിൽ ധീരതയോടെ എതിരിട്ട സാമാജികൻ കൂടി ആയിരുന്നു. ആ ജനനേതാവിന്റെ അപ്രതീക്ഷിത വിയോഗത്തിൽ അന്തിമോപചാരം നൽകാൻ ആയിരങ്ങൾ ഒഴുകിയെത്തിയത് തന്നെ എല്ലാത്തിനും തെളിവ് ആണ്.