ആലുവ സ്വദേശിയായ ആദിലയും കോഴിക്കോട് സ്വദേശിയായ ഫാത്തിമ നൂറയും കോടതിയിൽ പോയാണ് ഒന്നിച്ച് ജീവിക്കാനുള്ള അവരുടെ അവകാശം ഉറപ്പിച്ചത്. പക്ഷേ കോടതി അനുവദിച്ചിട്ടും, കേരളത്തിലെ സൈബർ ലോകം അവരെ വെറുതെ വിടുന്നില്ല. എന്താണ് ലെസ്ബിയൻ എന്ന് പലർക്കും അറിയില്ല. ലോകത്ത് ആണും പെണ്ണും മാത്രമല്ല ഉളളത് എന്ന സത്യം ആദ്യം നമ്മൾ മനസ്സിലാക്കണം.

adhila-nazrin-fathima-n

എൽജിബിടിക്യു എന്നാൽ ലെസ്ബിയൻ, ഗേ, ബൈ സെക്ഷ്വൽ, ട്രാസ്‌ജെൻഡർ, ക്വീർ, എന്നൊക്കെയും ഉണ്ട്. ഒരു പെണ്ണിനു മറ്റു പെൺകുട്ടികളോടു മാത്രം ആകർഷണം തോന്നുന്നെങ്കിൽ അവരെ ലെസ്ബിയൻ എന്നു വിളിക്കും. അതുപോലെ ഒരാണിനു മറ്റു ആൺകുട്ടികളോടു മാത്രം ആകർഷണം തോന്നുന്നെങ്കിൽ അവരെ ഗേ എന്നു വിളിക്കും. ഒരാൾക്കു ആണിനോടും, പെണ്ണിനോടും ആകർഷണം തോന്നാമെങ്കിൽ അവരെ ബൈസെക്ഷ്വൽ എന്നു വിളിക്കും. എൽജിബി എന്നതു ഒരാളുടെ ലൈംഗികതയെ ആസ്പദമാക്കിയാണെങ്കിൽ, ടിക്യൂ എന്നതു ഒരാളുടെ ജൻഡർ ഐഡന്റിന്റെയെ ആസ്പദമാക്കിയുള്ളതാണ്. ഇനി ട്രാൻസ് എന്ന് പറയുമ്പോൾ സെക്സും, ജൻഡറും തമ്മിലുള്ള വ്യത്യാസം ആദ്യം മനസ്സിലാക്കണം. നിങ്ങൾ ജനിക്കുമ്പോൾ മറ്റുള്ളവർ നിങ്ങളുടെ ശരീരം നോക്കി തീരുമാനിക്കുന്നത് എന്തോ അതാണ് നിങ്ങളുടെ സെക്സ്. എന്നാൽ നിങ്ങൾക്ക് സ്വയം തിരിച്ചറിവ് ഉണ്ടാകുമ്പോൾ നിങ്ങൾ നിങ്ങളെ എങ്ങനെ കാണുന്നുവോ, അതാണ് നിങ്ങളുടെ ജൻഡർ. അതേസമയം നിങ്ങളുടെ സെക്സും, ജൻഡറും ഒന്നാണെങ്കിൽ നിങ്ങളെ സിസ്ജൻഡർ എന്നു വിളിക്കും.