
അമ്പലപ്പുഴ: അപ്രതീക്ഷിതമായ പരാജയം നേരിടേണ്ടി വന്നപ്പോൾ മാസങ്ങളോളം വീട്ടിനുള്ളിൽ വിഷാദ വൃത്തത്തിൽ പെട്ടുപോയ രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയമല്ല ഇടതുപക്ഷത്തിന്റേതെന്ന് ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് എ.എ. റഹിം എം.പി പറഞ്ഞു.
ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആറാം വർഷത്തിലേക്ക് കടന്ന, ഡി.വൈ.എഫ്.ഐ യുടെ ഉച്ചഭക്ഷണ വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു റഹിം. തൃക്കാക്കരയിലെ തിരഞ്ഞെടുപ്പു ഫലം പ്രതീക്ഷിച്ചതല്ല. വിഷമിപ്പിക്കുന്നതുമാണ്.
ഒരു പരാജയത്തിലും തകർന്നു പോകുന്നതല്ല തങ്ങളുടെ രാഷ്ട്രീയമെന്നും പരാജയത്തിൽ നിന്ന് പാഠം ഉൾക്കൊണ്ട് കൂടുതൽ വിനയാന്വിതരായി പ്രവർത്തിക്കുമെന്നും റഹിം പറഞ്ഞു. ചടങ്ങിൽ ജില്ലാ പ്രസിഡന്റ് ജയിംസ് സാമുവൽ അദ്ധ്യക്ഷനായി.