samrat-prithviraj

ന്യൂഡൽഹി: ഇന്ത്യൻ സിനിമയുടെ മുഖമായി ബോളിവുഡിനെ വാഴ്‌ത്തിപ്പാടിയിരുന്ന കാലഘട്ടത്തിന് അവസാനമായി എന്നും ഹിന്ദി ചലച്ചിത്രലോകത്തിന്റെ പ്രമാണിത്വം അവസാനിക്കുകയാണെന്നും തരത്തിലുള്ള ചർച്ചകൾ തുടങ്ങിയിട്ട് അധികകാലമായിട്ടില്ല. ഇതിന് ആക്കം കൂട്ടുകയാണ് ഒരേ ദിവസങ്ങളിൽ റിലീസിനെത്തിയ അക്ഷയ് കുമാർ ചിത്രവും തമിഴ്‌ചിത്രം വിക്രവും.

ജൂൺ മൂന്നിന് തിയേറ്ററുകളിലെത്തിയ ലോകേഷ് കനകരാജ് ചിത്രം വിക്രമിനോട് പിടിച്ചുനിൽക്കാൻ പാടുപെടുകയാണ് സാമ്രാട്ട് പൃഥിരാജ്. വിക്രമിനോട് മാത്രമല്ല തെലുങ്ക് ചിത്രം മേജറും സാമ്രാട്ടിന് വെല്ലുവിളി ഉയർത്തുകയാണ്. വിക്രവും മേജറും ഹിന്ദിയിലേക്കും മൊഴിമാറ്റം ചെയ്തിരുന്നു. സാമ്രാട്ട് തമിലും തെലുങ്കിലും റിലീസ് ചെയ്തിരുന്നു.

പത്ത് കോടിയ്ക്ക് മുകളിൽ ചിത്രം ആദ്യദിനം കളക്ഷൻ നേടിയെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

#SamratPrithviraj All-India Nett Day 1 early estimates around 11 Crs..

— Ramesh Bala (@rameshlaus) June 4, 2022

ആദ്യദിനങ്ങളിൽ തന്നെ കമലഹാസൻ പ്രധാനവേഷത്തിലെത്തിയ വിക്രം 100 കോടി ക്ളബിൽ ഇടം നേടുമെന്നാണ് ചലച്ചിത്രവിദഗ്ദ്ധർ പ്രവചിക്കുന്നത്. എല്ലാ ഭാഷയിലും നിന്നായി 34 കോടിയാണ് വിക്രമിന്റെ ആദ്യദിന കളക്ഷൻ. ചിത്രം അന്താരാഷ്ട്ര തലത്തിലും ഏറെ ചർച്ചയാവുകയാണ്. ഓസ്ട്രേലിയ, അമേരിക്ക എന്നീ രാജ്യങ്ങളിലും ചിത്രം മികച്ച കളക്ഷൻ നേടുകയാണ്. കമൽഹാസനെ കൂടാതെ ഫഹദ് ഫാസിൽ, വിജയ് സേതുപതി എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

As per distribution sources, #Vikram is expected to gross ₹ 100 crs in TN itself very soon..

— Ramesh Bala (@rameshlaus) June 3, 2022

#Vikram to end the day on a high note.

It will comfortably land at 3rd place in the list of top opening 2022 movies in TN Box Office.

— Manobala Vijayabalan (@ManobalaV) June 3, 2022

#Vikram has crossed $325K on Friday in USA.. By evening

— Ramesh Bala (@rameshlaus) June 4, 2022

#Vikram Day 1 in Australia - A$233,754

Already, 2022 's 2nd Highest Grosser of Kollywood..

— Ramesh Bala (@rameshlaus) June 4, 2022

മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവചരിത്രം പറയുന്ന മേജർ ആദ്യദിനം നേടിയത് ഏഴുകോടി രൂപയാണ്. മികച്ച പ്രതികരണങ്ങൾ ലഭിക്കുന്ന ചിത്രത്തിന്റെ കളക്ഷൻ ഇനിയും ഉയരാൻ ഏറെ സാദ്ധ്യതയുണ്ട്. അദിവി ശേഷാണ് ചിത്രത്തിൽ പ്രധാനവേഷത്തിലെത്തിയത്.

തെന്നിന്ത്യൻ സിനിമകൾ പ്രത്യേകിച്ച് കന്നഡ, തെലുങ്ക്, തമിഴ് സിനിമകൾ തുടർച്ചയായി ബോക്‌സ് ഓഫീസ് റെക്കോർഡുകൾ തകർക്കുകയാണ്. മാത്രമല്ല തെന്നിന്ത്യൻ സിനിമകളുടെ ഹിന്ദി പതിപ്പുകൾ വൻ വിജയം നേടുന്നതും ബോളിവുഡിന് വെല്ലുവിളിയാവുകയാണ്. പ്രഭാസ് ചിത്രം ബാഹുബലിയിൽ നിന്നാണ് ഇത്തരമൊരു മാറ്റം കണ്ടു തുടങ്ങിയത്. തുടർന്ന് അല്ലു അർജുന്റെ പുഷ്പ, റാം ചരണും ജൂനിയർ എൻടിആറും ഒന്നിച്ചെത്തിയ ആർആർആർ, യാഷിന്റെ കെജിഫിന്റെ രണ്ട് ഭാഗങ്ങൾ എന്നിവയും ബോളിവുഡ് ചിത്രങ്ങളെ തകർത്ത് വമ്പൻ വിജയം നേടിയിരുന്നു. ഇക്കാരണങ്ങൾക്കൊണ്ട് തന്നെ ബോളിവുഡിന്റെ പ്രതാപം അവസാനിക്കുകയാണോ എന്ന ആക്ഷേപം ഉയരുന്നുണ്ട്.