earth

കുവൈത്ത് സിറ്റി: കുവൈത്തിൽ ശനിയാഴ്‌ച പുലർച്ചെ നേരിയ ഭൂചലനം. റിക്‌ടർ സ്‌കെയിലിൽ 4.4 രേഖപ്പെടുത്തിയ ഭൂചലനത്തിൽ നാശനഷ്‌ടങ്ങളോ ആൾനാശമോ റിപ്പോർട്ട് ചെയ്‌തിട്ടില്ല. കുവൈത്ത് അഗ്നിരക്ഷാ സേന വിവരം സ്ഥിരീകരിച്ച് ട്വിറ്ററിൽ പോസ്‌റ്റ് ചെയ്‌തു. എന്നാൽ യുഎഇയിലെ ദേശീയ കാലാവസ്ഥാ കേന്ദ്രത്തിൽ രേഖപ്പെടുത്തിയതനുസരിച്ച് 5.5 ആണ് ഭൂകമ്പ തീവ്രത.

കുവൈത്ത് സമയം പുലർച്ചെ 4:28(ഇന്ത്യൻ സമയം പുലർച്ചെ 6:58)നാണ് കുവൈത്തിന് തെക്കുപടിഞ്ഞാറ് അൽ അഹ്‌മദിയിൽ ഭൂകമ്പം അനുഭവപ്പെട്ടത്. ജനങ്ങൾ പരിഭ്രാന്തരായെങ്കിലും നാശനഷ്‌ടങ്ങളൊന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ല.