തിരുവനന്തപുരം ജില്ലയിലെ കാരേറ്റ് പൊയ്യക്കട എന്ന സ്ഥലത്തുള്ള ഒരു വീട്ടിലേക്കാണ് വാവാ സുരേഷിന്റെ ഇന്നത്തെ ആദ്യ യാത്ര. മരപ്പട്ടി പഴവുണ്ണി എന്നീ പേരുകൾ ഉള്ള അതിഥി വീടിന് മുന്നിലെ കിണറിൽ വീണ് കിടക്കുന്നു എന്ന് പറഞ്ഞാണ് വാവയെ വിളിച്ചത്.

സ്ഥലത്ത് എത്തിയപ്പോഴാണ് കിണറിനകത്ത് കിടക്കുന്നത് കീരിയാണെന്ന് വാവാ സുരേഷിന് മനസ്സിലായത്. രക്ഷപ്പെടാനായി കീരി മാളം തുരക്കുകയാണ്. വെള്ളത്തിൽ വീണാൽ രക്ഷപ്പെടാൻ സാധ്യത കുറവാണ് അതിനാൽ വാവാ സുരേഷ് കിണറിലേക്ക് ഇറങ്ങി. കാണുക സ്‌നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.