
ന്യൂഡൽഹി: പരസ്യങ്ങൾ എന്നത് എക്കാലത്തും പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റുന്ന ഒന്നാണ്. കാണുന്നയാളുടെ മനസിൽ വളരെക്കാലം നിൽക്കാനും സ്വാധീനം ചെലുത്താനും ഇവയ്ക്ക് കഴിയും. അതിനാൽ പരസ്യത്തിലെ ഒരു തെറ്റായ ആശയം പോലും വലിയ രീതിയിൽ മനുഷ്യന്റെ ചിന്തയെ സ്വാധീനിക്കും. ഇത്തരത്തിൽ സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയായിക്കൊണ്ടിരിക്കുകയാണ് ഒരു ബോഡി സ്പ്രേയുടെ പരസ്യം. ഈ പരസ്യം ബലാത്സംഗത്തെ പ്രേത്സാഹിപ്പിക്കുന്നുവെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. മോണിക്ക മഞ്ചന്ദയാണ് ട്വിറ്ററിലൂടെ വീഡിയോ പങ്കുവച്ചിരിക്കുന്നത്.
ലെയേഴ്സ് ഷോട്ട് എന്ന ബോഡി സ്പ്രേ ബ്രാൻഡിന്റേതാണ് പരസ്യം. ഒരു മുറിയിൽ ഒരു പെൺകുട്ടിയും ആൺകുട്ടിയും ഇരിക്കുന്നു. പെട്ടെന്ന് അവന്റെ സുഹൃത്തുക്കൾ വാതിൽ തുറന്ന് അകത്തേയ്ക്ക് വരുന്നു. അതിലൊരാൾ 'ഹേയ് ബ്രോ നീ ഷോട്ട് അടിച്ചോ?' എന്ന് കിടക്കയിലിരിക്കുന്ന ആൺകുട്ടിയോട് ചോദിക്കുന്നു. 'അതെ ഞാൻ ചെയ്തു' എന്ന് അവൻ സുഹൃത്തിന് മറുപടിയും നൽകുന്നു. 'ഇനി ഞങ്ങളുടെ ഊഴമാണ്' എന്ന് പറഞ്ഞുകൊണ്ട് ആൺകുട്ടികളെല്ലാം മുറിയിലേയ്ക്ക് കടക്കുന്നു. പെൺകുട്ടി പരിഭ്രമത്തോടെ അവരെയെല്ലാം നോക്കുന്നു. ശേഷം മുറിയിലുണ്ടായിരുന്ന ബോഡി സ്പേ അവരെടുക്കുന്നു. ഇതാണ് പരസ്യത്തിന്റെ ഉള്ളടക്കം.
Can't find the ad online but here it is, apparently being played during the match. I didn't see it till @hitchwriter showed it to me
— Permanently Exhausted Pigeon (@monikamanchanda) June 3, 2022
Who are the people making these ads really? pic.twitter.com/zhXEaMqR3Q
ഈ പരസ്യത്തിൽ എന്താണിത്ര തെറ്റ് എന്ന് ദയവ് ചെയ്ത് എന്നോട് ചോദിക്കരുത്. എന്ന് കുറിച്ചുകൊണ്ടാണ് മോണിക്ക വീഡിയോ പങ്കുവച്ചിരിക്കുന്നത്. നിലവിൽ 90,000ത്തിലധികം പേരാണ് വീഡിയോ കണ്ടത്. 'ഇത്തരം പരസ്യങ്ങൾ പ്രോത്സാഹിപ്പിക്കരുത്', 'ഇങ്ങനെയാണ് ഒരു ബോഡി സ്പ്രേ പരസ്യം ചെയ്യേണ്ട്' തുടങ്ങി പരസ്യത്തെ എതിർത്തുകൊണ്ട് നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വന്നിരിക്കുന്നത്.