pushpa

അല്ലു അർജുനെ നായകനാക്കി സുകുമാർ ഒരുക്കിയ ചിത്രമാണ് പുഷ്‌പ. വൻ വിജയമായി മാറിയ ചിത്രം താരത്തിന്റെ കരിയറിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നാണ്. ഫഹദ് ഫാസിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച പുഷ്‌പ കേരളത്തിലും മികച്ച വിജയം നേടിയിരുന്നു.

ഇപ്പോഴിതാ ചിത്രത്തിന്റെ വി.എഫ്.എക്‌സ് ബ്രേക്ക്‌ഡൗൺ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. മകുത വിഷ്വൽ ഇഫക്‌ട്‌സ് കമ്പനിയാണ് പുഷ്‌പയിലെ വി.എഫ്.എക്‌സിന് പിന്നില്‍ പ്രവർത്തിച്ചിരിക്കുന്നത്. സിനിമയിലെ ചില രംഗങ്ങളിൽ ലോറിക്ക് പകരം ഡമ്മി ഉപയോഗിച്ചിരിക്കുന്നത് വീഡിയോയിൽ കാണാം.

342 കോടിയാണ് ബോക്‌സോഫീസിൽ നിന്നും ചിത്രം സ്വന്തമാക്കിയത്. പുഷ്‌പയുടെ രണ്ടാം ഭാഗത്തിന്റെ പണിപ്പുരയിലാണ് അണിയറപ്രവർത്തകർ.