കമലഹാസനെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കിയ ചിത്രമാണ് വിക്രം. വിജയ് സേതുപതി, ഫഹദ് ഫാസിൽ, ചെമ്പൻ വിനോദ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. വമ്പൻ ഹെെപ്പിലാണ് ചിത്രം എത്തിയത്. അതിഥി താരമായി സൂര്യ കൂടി എത്തിയതോടെ ചിത്രത്തിലുള്ള പ്രതീക്ഷകൾ പതിന്മടങ്ങായി.

സംവിധായകനായ ലോകേഷിന്റെ മുൻ ചിത്രമായ കൈതിയുടെ തുടർച്ചയെന്ന നിലയിലാണ് വിക്രം എത്തുന്നത്. ഗംഭീരമായ ആക്ഷൻ വർക്കുകളാണ് ചിത്രത്തിൽ. ആദ്യ പകുതിയിൽ സ്കോർ ചെയ്‌തത് ഫഹദ് ഫാസിലാണ്. വിജയ് സേതുപതിയും മികച്ച പ്രകടനമാണ് വിക്രത്തിൽ നടത്തിയിരിക്കുന്നത്.

ചിത്രത്തിന്റെ വിശദമായ വീഡിയോ റിവ്യൂ കാണാം...

vikram