കമലഹാസനോടൊപ്പം യുവതാരങ്ങളായ ഫഹദ് ഫാസിലും വിജയ് സേതുപതിയും പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് വിക്രം. സൂര്യയും അതിഥി വേഷത്തിൽ ചിത്രത്തിലെത്തുന്നുണ്ട്. ആദ്യ ദിനം മുതൽക്കേ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.

ഒരിടവേളയ്‌ക്ക് ശേഷമെത്തുന്ന കമലഹാസൻ ചിത്രമാണ് വിക്രം. ഫഹദിനെയും വിജയ് സേതുപതിയെയും കൂടാതെ ചെമ്പൻ വിനോദ്, കാളിദാസ് ജയറാം, നരേൻ, ഗായത്രി ശങ്കർ, അർജുൻ ദാസ്, ഹരീഷ് പേരടി എന്നിവരും ചിത്രത്തിൽ എത്തുന്നുണ്ട്.

ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചും മലയാളി പ്രേക്ഷകരെക്കുറിച്ചുമുള്ള അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ് കമലഹാസൻ. ചിത്രത്തിൽ താരങ്ങൾ തമ്മിൽ മത്സരിച്ച് അഭിനയിക്കുകയല്ല ചെയ്‌തതെന്നും എല്ലാവരും ചേർന്ന് സിനിമയെ നന്നാക്കുകയാണ് ചെയ്‌തതെന്നും താരം വ്യക്തമാക്കി.

താൻ പൂരത്തിന് നിന്നിരുന്ന ആനയാണെന്നും തന്നെ വെള്ളാന ആക്കിയത് മലയാളികളാണെന്നും കമലഹാസൻ പറഞ്ഞു. ബിസിനസ് കാരണങ്ങൾ കൊണ്ടാണ് മലയാളത്തിൽ തന്റെ ചിത്രങ്ങൾ സംഭവിക്കാത്തത്. സമീപ ഭാവിയിൽ തന്നെ മലയാള സിനിമയിൽ അഭിനയിക്കാനാകുമെന്ന പ്രതീക്ഷയും താരം പങ്കുവച്ചു. പാൻ ഇന്ത്യൻ ചിത്രങ്ങൾ ഒരുക്കുന്നവരാണ് മലയാളികളെന്നും താരം ചൂണ്ടിക്കാട്ടി.

kamal