
ന്യൂഡൽഹി: ഓൺലൈനായി കോഫി ഓർഡർ ചെയ്തയാൾക്ക് കോഫിയോടൊപ്പം ലഭിച്ചത് ചിക്കൻ പീസ്. ഡൽഹിയിലാണ് സംഭവം. സുമിത് എന്നയാളാണ് തേർഡ് വേവ് ഇന്ത്യ എന്ന കടയിൽ നിന്ന് സൊമാറ്റോ വഴി കോഫി ഓർഡർ ചെയ്തത്. സുമിത്തിന്റെ സസ്യാഹാരിയായ ഭാര്യ കുടിച്ച കോഫിയിലാണ് കപ്പിൽ ഇറച്ചിക്കഷ്ണം കണ്ടത്. പിന്നാലെ സുമിത് ഇക്കാര്യം സമൂഹമാദ്ധ്യമത്തിൽ പങ്കുവയ്ക്കുകയായിരുന്നു.
സോമാറ്റോ, തേർഡ് വേവ് ഇന്ത്യ എന്നിവയുമായുള്ള സഹകരണം അവസാനിപ്പിക്കുന്നുവെന്ന് അറിയിച്ചാണ് സുമിത് കുറിപ്പ് പങ്കുവച്ചത്.
Ordered coffee from @zomato , (@thirdwaveindia ) , this is too much .
— Sumit (@sumitsaurabh) June 3, 2022
I chicken piece in coffee !
Pathetic .
My association with you officially ended today . pic.twitter.com/UAhxPiVxqH
പിന്നാലെ സോമാറ്റോ ക്ഷമാപണവുമായി എത്തുകയും ഇതിന്റെ സംഭാഷണവും സുമിത് പങ്കുവയ്ക്കുകയും ചെയ്തു. കമ്പനി തങ്ങളുടെ തെറ്റ് മറച്ചുപിടിക്കുന്നതിനായി പ്രോ മെമ്പർഷിപ്പ് നൽകാമെന്ന വാഗ്ദ്ധാനം മുന്നോട്ടുവച്ചതാണ് സുമിത് പങ്കുവച്ചത്.
After doing this blunder @zomato is offering me free pro membership.
— Sumit (@sumitsaurabh) June 3, 2022
Dear @zomato , you can’t buy everyone after doing these blunders .
You don’t deserve me . pic.twitter.com/bpMNOkq70B
തേർഡ് വേവ് ഇന്ത്യയും ഉപഭോക്താവിനോട് സംഭവത്തിന് പിന്നാലെ ക്ഷമാപണം നടത്തി. താങ്കളെ ബന്ധപ്പെടാനുള്ള വിവരങ്ങൾ കൈമാറണമെന്നും കമ്പനി പ്രതിനിധികൾ ഉടൻതന്നെ ബന്ധപ്പെടുമെന്നാണ് അവർ അറിയിച്ചത്.
സംഭവം ശ്രദ്ധനേടിയതിന് പിന്നാലെ നിരവധിപ്പേർ കമ്പനികളെ വിമർശിച്ച് രംഗത്തെത്തി. കേസ് ഫയൽ ചെയ്യണമെന്ന് ചിലർ കമന്റ് ചെയ്തു. എന്നാൽ കോഫിയും ചിക്കൻ വിഭവങ്ങളും വെവ്വേറെ തയ്യാറാക്കുമ്പോൾ ഇത്തരത്തിലൊരു അബദ്ധം എങ്ങനെ സംഭവിക്കുമെന്ന ആശ്ചര്യമാണ് മറ്റ് ചിലർ പ്രകടിപ്പിച്ചത്.
I am really curious, how in the world, coffee which is prepared in a very different counter/machine has chicken piece in it?
— Lutyens' Rasputin™ (@hujodaddy1) June 3, 2022
Unless it is deliberately done.
Are they doing it knowingly....??
— Swarna🇮🇳 (@Swarna07628831) June 3, 2022
How it is possible ..nonveg in coffee..??
😳😳
Take legal action .. otherwise they won't learn lesson..