
ചെങ്ങന്നൂര്‍: പൊലീസുകാരനെ വീട്ടില്‍ ആത്മഹത്യ ചെയ്‌ത നിലയില്‍ കണ്ടെത്തി. പത്തനംതിട്ട പെരുംപെട്ടി പൊലീസ് സ്‌റ്റേഷനിലെ സി.പി.ഒ. അനീഷാണ് ആത്മഹത്യ ചെയ്‌തത്. ചെങ്ങന്നൂര്‍ പ്രാവിന്‍കൂട്ടിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ശനിയാഴ്ച രാവിലെയാണ് ജോലി കഴിഞ്ഞ് അനീഷ് വീട്ടിൽ മടങ്ങിയെത്തിയത്. പിന്നാലെ ജോലിയുടെ സമ്മര്‍ദത്തെക്കുറിച്ച് അമ്മയോട് പറഞ്ഞ ശേഷം ഇയാൾ മുകളിലത്തെ നിലയിലെ മുറിയിലേക്ക് പോയി. ഉച്ചയായിട്ടും മകനെ കാണാതായതോടെ അമ്മ തിരക്കാനായി മുറിയിലെത്തി. തൂങ്ങി നിൽക്കുന്ന മകനെ കണ്ട് അമ്മ നിലവിളിച്ചതോടെ നാട്ടുകാർ ഓടിയെത്തി. ഇവർ ഉടൻ തന്നെ അനീഷിനെ താഴെയിറക്കി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
താൻ ജോലിയിൽ നേരിടുന്ന സമ്മര്‍ദത്തെക്കുറിച്ച് അനീഷ് ബന്ധുക്കളോടും സുഹൃത്തുക്കളോടും പറഞ്ഞിരുന്നുവെന്ന് വിവരങ്ങളുണ്ട്. മൂന്നുദിവസം മുൻപ് ഇയാൾ ഡോക്ടറെ കണ്ട് ചികിത്സ തേടിയിരുന്നുവെന്നും പറയപ്പെടുന്നു. എന്നാൽ ആത്മഹത്യാക്കുറിപ്പ് സംഭവസ്ഥലത്ത് നിന്നും കണ്ടെടുത്തിട്ടില്ല.