nation-legue

പാരീസ്: നേഷൻസ് ലീഗിൽ ലോക ചാമ്പ്യൻമാരായ ഫ്രാൻസ്, റണ്ണറപ്പുകളായ ക്രൊയേഷ്യ, സൂപ്പർ ടീമായ ബൽജിയം എന്നിവർക്ക് ഞെട്ടിക്കുന്ന തോൽവി.

ഗ്രൂപ്പ് എയിലെ മത്സരത്തിൽ ഡെൻമാർക്കാണ് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഫ്രാൻസിനെ വീഴ്ത്തിയത്.

ഒരു ഗോളിന്റെ ലീഡ് നേടിയ ശേഷമാണ് രണ്ട് ഗോൾ വഴങ്ങി ലോക ചാമ്പ്യൻമാർ തോൽവി സമ്മതിച്ചത്.

കൊർ ണ്ണേ ല്യൂസ് ആണ് ഡെൻമാർക്കിന്റെ രണ്ട് ഗോളും നേടിയത്. ബെൻസേമ ഫ്രാൻസിനായി ലക്ഷ്യം കണ്ടു.

ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ആസ്ട്രിയ ആണ് മറുപടിയില്ലാത്ത മൂന്ന് ഗോളിന് ക്രൊയേഷ്യയെ ഞെട്ടിച്ചത്.. അർണോട്ടവിക്ക് , ഗ്രിഗോറിറ്റ് സ്ക്, സബിറ്റ്സർ എന്നിവരാണ് ആസ്ട്രിയയുടെ സ്കോറർമാർ.

ഗ്രൂപ്പ് ഡി യിൽ നെതർലൻഡ്സ് 4-1 നാണ് ബൽജിയത്തിന്റെ കഥ കഴിച്ചത്.

ഡിപെ ഇരട്ട ഗോൾ നേടിയ മത്സരത്തിൽ ബർഗ് വിജിൽ, ഡെംഫ്രിസ് എന്നിവർ ഹോളണ്ടിനായി വല കുലുക്കി.