chahar

ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരവും ഇന്ത്യന്‍ ക്രിക്കറ്റ് താരവുമാണ് ദീപക് ചാഹർ. ഏറെ ശ്രദ്ധ നേടിയ ഒന്നാണ് താരത്തിന്റെ പ്രണയം. ഐ.പി.എല്‍ മത്സരത്തിനിടെ കാമുകിയായിരുന്ന ജയ ഭരദ്വാജിനെ ചാഹര്‍ പ്രൊപ്പോസ് ചെയ്‌തത് ആരാധകർ ആഘോഷമാക്കിയിരുന്നു. വി.ഐ.പി സ്റ്റാന്റില്‍ ഇരുന്ന് കളി കാണുകയായിരുന്ന ജയയെ താരം അപ്രതീക്ഷിതമായി പ്രൊപ്പോസ് ചെയ്യുകയായിരുന്നു.

പ്രണയത്തിനൊടുവിൽ കഴിഞ്ഞ ജൂണ്‍ ഒന്നിന് ഇരുവരുടേയും വിവാഹവും നടന്നു. ഇപ്പോഴിതാ താരത്തിനെ ട്രോളിക്കൊണ്ട് എത്തിയിരിക്കുകയാണ് സഹോദരി മാലതി. ഇവർ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പോസ്റ്റ് ശ്രദ്ധ നേടുകയാണ്.

ചാഹറിനേയും ജയയേയും അഭിനന്ദിച്ചുള്ള പോസ്റ്റിലാണ് മാലതി സഹോദരനെ ചെറുതായൊന്ന് ട്രോളിയത്. 'രണ്ടു പേര്‍ക്കും മനോഹരമായ വിവാഹ ജീവിതം ആശംസിക്കുന്നു. ഹണിമൂണിനിടെ പുറംവേദനയുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണം. നമുക്ക് ലോകകപ്പ് കളിക്കാനുള്ളതാണ്.' ചാഹറും ജയയുമൊത്തുള്ള ചിത്രത്തിനൊപ്പം മാലതി കുറിച്ചു.

പരിക്കിനെ തുടര്‍ന്ന് കഴിഞ്ഞ ഐ.പി.എല്‍ സീസണ്‍ ചാഹറിന് നഷ്ടപ്പെട്ടിരുന്നു. പുറത്തേറ്റ പരിക്കിനെ തുടര്‍ന്ന് ചാഹറിന് ചെന്നെെയ്ക്കായി കളത്തിലിറങ്ങാനായില്ല. ഈ വര്‍ഷം ഓസ്‌ട്രേലിയയില്‍ വച്ചാണ് ട്വന്റി-20 ലോകകപ്പ് നടക്കുന്നത്.

View this post on Instagram

A post shared by Malti Chahar(Meenu) 🇮🇳 (@maltichahar)