amitsha

ഛണ്ഡിഗഢ്: ഴിഞ്ഞയാഴ്ച കൊല്ലപ്പെട്ട പഞ്ചാബി ഗായകൻ സിദ്ദു മൂസെ വാലയുടെ ചണ്ഡിഗഢിലെ വീട്ടിൽ സന്ദർശനം നടത്തി കേന്ദ്രമന്ത്രി അമിത് ഷാ. കഴിഞ്ഞ ദിവസം പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിംഗ് മാനും മൂസെ വാലയുടെ വീട്ടിലെത്തിയിരുന്നു. മകന്റെ മരണം കേന്ദ്ര ഏജൻസികളെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് മൂസെ വാലയുടെ പിതാവ് ബൽകൗർ സിംഗ് ഷായോട് ആവശ്യപ്പെട്ടു. നേരത്തെ ഇതേ വിഷയവുമായി ബന്ധപ്പെട്ട് കുടുംബം കേന്ദ്രത്തിന് കത്തയച്ചിരുന്നു.