
റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ -മെയിൽ : samkhiyarathnam@gmail.com
2022 ജൂൺ 5 - 1197 ഇടവം 22 ഞായറാഴ്ച . ( ദിനം പൂർണ്ണമായും ആയില്യം നക്ഷത്രം )
അശ്വതി: അഭിമാനാർഹമായ നേട്ടങ്ങള്‍ ഉണ്ടാകും, ദാമ്പത്യം സുഖപ്രദം, വിദേശയാത്രകൾ ഗുണകരമാകും, സ്ത്രീകൾക്ക് ആഭരണ, വസ്ത്രാദിലാഭം, കുടുംബപരമായ ബാദ്ധ്യതകള്‍ തീര്‍ക്കും, വിദ്യാഭ്യാസ കാര്യങ്ങളില്‍ പുരോഗതി.
ഭരണി: പുതിയ ചങ്ങാത്തങ്ങള്‍ ഉടലെടുക്കും, ആത്മീയ ചിന്ത ഉണരും, സംസാരം വളരെ നിയന്ത്രിക്കണം, ഔഷധം ഉപയോഗിക്കേണ്ടി വരും, വ്യവഹാരവിജയം, ബന്ധുബലം വർദ്ധിക്കും, ആഗ്രഹങ്ങള്‍ സഫലമാകും, തൊഴിലില്‍ നിന്നും നേട്ടങ്ങൾ.
കാര്‍ത്തിക: ആത്മവിശ്വാസം നഷ്ടപ്പെടുത്തുന്ന സംഗതികള്‍ സംജാതമാകും, അന്യരുടെ കാര്യങ്ങളില്‍ ഇടപെടാതിരിക്കുക, ഏറ്റെടുത്ത പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ പ്രയാസപ്പെടും, കലഹങ്ങള്‍ ഉണ്ടാകാതെ നോക്കണം.
രോഹിണി: ബുദ്ധിപരമായി കാര്യങ്ങള്‍ നീക്കും, പുതിയ കൂട്ടുകെട്ടുകള്‍ മൂലം ജീവിതത്തിന് മാറ്റം, അന്യ വ്യക്തിയുടെ സഹായത്താല്‍ കാര്യങ്ങള്‍ നടന്നുപോകും, ആരോഗ്യസ്ഥിതി തൃപ്തികരം ആയിരിക്കും.
മകയിരം: ഉദര സംബന്ധമായ അസുഖങ്ങള്‍, ആത്മാർത്ഥതയെ ചോദ്യം ചെയ്യപ്പെടും, അനാവശ്യ യാത്രകള്‍ കഴിവതും ഒഴിവാക്കുക, ബന്ധുക്കള്‍ക്ക് രോഗ ദുരിതങ്ങള്‍ ഉണ്ടാകും, സ്ത്രീകൾ കാരണം കഷ്ടപ്പാടുകൾ.
തിരുവാതിര: പരീക്ഷ, ഇന്റർവ്യു എന്നിവയിൽ ഉയര്‍ന്ന വിജയം കൈവരിക്കും, ദുരിതവും കഷ്ടപ്പാടുകളും മാറും, പുതിയ ഉദ്യമങ്ങളില്‍ വിജയം കൈവരിക്കും, കീര്‍ത്തി കൈവരിക്കും, ധനപ്രാപ്തി, പൊതുകാര്യങ്ങളില്‍ വിജയം, അഭിമാനകരമായ സംഗതികള്‍ സംഭവിക്കും.
പുണര്‍തം: സമയനിഷ്ഠ പാലിക്കാത്തതിനാല്‍ അനാവശ്യ തടസ്സം കാലതാമസം എന്നിവ അനുഭവപ്പെടാം. മാനസിക ശാരീരിക വിഷമതകള്‍ ഏറാന്‍ സാദ്ധ്യത കൂടുതലാണ്, പരിശ്രമങ്ങള്‍ക്ക് അനുകുലമായ ഫലം ലഭിക്കില്ല.
പൂയം: മാതാവിന്റെ പക്കല്‍ നിന്നും സഹായങ്ങള്‍ ലഭിക്കും, കലാപരമായ കാര്യങ്ങിളില്‍ അതിയായ താല്‍പ്പര്യം വർദ്ധിക്കാനിടയുണ്ട്, മറ്റുള്ളവരെ സഹായിക്കാന്‍ താല്‍പര്യം കാണിക്കും.
ആയില്യം: അകന്നു നിന്ന കല്യാണ ആലോചനകള്‍ വീണ്ടും സജീവമാകും, സുഖാനുഭവങ്ങള്‍, കലാപരമായും സാഹിത്യപരമായും നല്ല സമയം, കര്‍മ്മ മേഖലയില്‍ ഉണര്‍വ്, ദാമ്പത്യ സുഖം, കിട്ടാക്കടം പിരിഞ്ഞു കിട്ടും.
മകം: ദൈവാനുകൂല്ല്യം, വിദേശത്തുനിന്നും ശുഭ വാര്‍ത്ത, ശത്രുജയം, ക്രയവിക്രയങ്ങളില്‍ നേട്ടം, പ്രേമകാര്യങ്ങളില്‍ തീരുമാനം, ഭാഗ്യ അനുഭവങ്ങള്‍, ധനനേട്ടം, സേവനസന്നദ്ധത കാണിക്കും.
പൂരം: പൊതുപ്രവര്‍ത്തനരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രശസ്തി വര്‍ദ്ധിക്കും, തര്‍ക്കങ്ങള്‍ പരിഹരിക്കും, ഉന്നത ഉദ്യോഗസ്ഥരുടെ പ്രീതി നേടും, വിഷമതകള്‍ മാറിക്കിട്ടും, ഔഷധസേവ നിര്‍ത്താന്‍ സാധിക്കും,
ഉത്രം: ഏറെക്കാലമായി അകന്നു കഴിഞ്ഞിരുന്ന ദമ്പതികള്‍ ഒന്നിക്കും, ശത്രുക്കള്‍ നിഷ്പ്രഭരാകും. വീടുപണി ആരംഭിക്കുകയോ അറ്റകുറ്റ പണികള്‍ നടത്തുകയോ ചെയ്യും, സുഖകരമായ കുടുംബജീവിതം, സാമ്പത്തികമായി ഉന്നതി.
അത്തം: സ്വന്തമായി തൊഴില്‍ ചെയ്യുന്നവര്‍ക്ക് നേട്ടം, അകന്നു കഴിഞ്ഞവര്‍ അടുത്ത് വരും, വരവ് അധികരിക്കും, ക്രയവിക്രയങ്ങളില്‍ നേട്ടം, യാത്ര കൊണ്ട് ഗുണം കിട്ടും, ആത്മവിശ്വാസം വര്‍ദ്ധിക്കും, ദൂരയാത്രകള്‍ ഫലപ്രദമാകും.
ചിത്തിര: സ്വന്തം കഴിവിലുള്ള വിശ്വാസം ഉയര്‍ച്ച നേടിത്തരും, യാത്രയില്‍ അപ്രതീഷിതമായി കണ്ടുമുട്ടലുകള്‍ ഉണ്ടാകും, അംഗീകാരവും വിജയവും, സന്താനങ്ങള്‍ മൂലം സന്തോഷംകിട്ടും, ജീവിത പങ്കാളിയില്‍ നിന്നും ഉറച്ച പിന്തുണ, സര്‍ക്കാര്‍ അംഗീകാരം ലഭിക്കും.
ചോതി : ശാരീരികമായി വളരെയധികം സുഖാനുഭവങ്ങൾ, കുടുംബ സമാധാനം ഉണ്ടാകും, കലാപരമായ കാര്യങ്ങളില്‍ നേട്ടം, മനസ്സിലിരുപ്പ് മറ്റുള്ളവര്‍ അറിയാതെ പ്രവര്‍ത്തിക്കാനുള്ള കഴിവുണ്ടാകും, ഗൃഹം,വാഹനം എന്നിവ പരിഷ്‌ക്കരിക്കും, ഒരുമയോടെ പ്രവര്‍ത്തിക്കാന്‍ ദമ്പതികള്‍ക്ക് കഴിയും.
വിശാഖം: പേരും പെരുമയും ഉണ്ടാകും, ആകര്‍ഷകത്വം ഉണ്ടായിരിക്കും, മേലുദ്യോഗസ്ഥർ മുഖേനെ അംഗീകാരം, ആത്മവിശ്വാസം കൂടുതൽ ശക്തമാകും, ആരോഗ്യകാര്യത്തിൽ ശ്രദ്ധിക്കണം, ഈശ്വരപ്രാർത്ഥന വേണം.
അനിഴം: ദൈവീക ചിന്ത വർദ്ധിക്കും, സ്ത്രീകള്‍ക്ക് നല്ലസമയം, മനോഹരമായ വസ്തുക്കള്‍ സമ്മാനമായി ലഭിക്കും. യാത്ര ചെയ്യാന്‍ യോഗം, വിവാഹ കാര്യങ്ങളില്‍ തീരുമാനം അനുകൂലമാകും.
കേട്ട: എല്ലാരംഗത്തും അഭിവൃദ്ധിയും ശുഭ പ്രതീക്ഷയും ഉണ്ടാകും, വാഹന യോഗം, സുഖാനുഭവങ്ങള്‍, ആരോഗ്യപരിപാലനം നടത്തും, ദമ്പതികളുടെ കാര്യത്തില്‍ സുഖവും സമാധാനവും അനുഭവത്തില്‍ വരും.
മൂലം: സ്ത്രീകള്‍ കാരണം മാനഹാനി സംഭവിക്കും, ലഹരികളില്‍ നിന്നൊഴിഞ്ഞു നില്‍ക്കുക, ആരോടും ശത്രുത വച്ചു പുലര്‍ത്തും, എല്ലാകാര്യത്തിലും ജാഗ്രത വേണം, സ്നേഹിതന്‍മാരില്‍ നിന്ന് ചതിവുകള്‍ ഉണ്ടാകാനിടയുണ്ട്.
പൂരാടം: ജോലിയിൽ കൃത്രിമം കാണിയ്‌ക്കുക വഴി മേലധികാരികളില്‍ നിന്ന് എതിര്‍പ്പും അസംതൃപ്തിയും, പണ സംബന്ധമായി ബുദ്ധിമുട്ടുകള്‍ അനുഭവിക്കാന്‍ ഇടവരും, അഭിമാന ക്ഷതം വരാതെ നോക്കണം.
ഉത്രാടം: സാമ്പത്തിക ബാദ്ധ്യതകള്‍ക്കിടവരും, കലഹങ്ങൾ, അപകടങ്ങൾ, ബന്ധുക്കൾ ശത്രുതാ മനോഭാവത്തോടെ പെരുമാറും, കുടുംബ സമാധാനം നശിപ്പിക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങളില്‍ നിന്നൊഴിഞ്ഞു നില്‍ക്കണം.
തിരുവോണം: വാശി മാത്സര്യബുദ്ധി ഇവ ഉപേക്ഷിക്കണം, പൊതുജനങ്ങളുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടും, സ്വന്തംരഹസ്യങ്ങള്‍മറ്റുള്ളവരും ആയിപങ്കിടരുത്, കുടുംബാങ്ങളുമായി രമ്യതയില്‍ വേണം ഇടപെടാന്‍, മാതാവിന്‍റെ പക്കല്‍ നിന്നും സഹായങ്ങള്‍ ലഭിക്കും.
അവിട്ടം: ധന സമ്പാദനം ഒരു മുഖ്യവിഷയം ആയി പരിഗണിക്കുകയും അതിനു എന്ത് മാര്‍ഗ്ഗം അവലംബിക്കുകയും ചെയ്യും, പണമിടപാടുകളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുക. കാർഷിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ കരുതലോടെ നീങ്ങുക.
ചതയം: കുടുംബത്തിൽ അസ്വസ്ഥതകള്‍ വർദ്ധിക്കാനിടയുണ്ട്, നിര്‍ബന്ധബുദ്ധി കാണിക്കും, വീടുപണിയാരംഭിക്കുകയോ അറ്റകുറ്റപണികള്‍ നടത്തുകയോ ചെയ്യും, വാക്ചാതുര്യം പ്രകടിപ്പിക്കും.
പൂരുരുട്ടാതി: ദമ്പതികള്‍ തമ്മില്‍ അഭിപ്രായ ഭിന്നത രൂക്ഷമാകാതെ ശ്രദ്ധിക്കണം, ശുഭകരമായ വാര്‍ത്തകള്‍ ശ്രവിക്കും, അന്യസ്ത്രീകള്‍ വളരെ സ്നേഹത്തോടെയും അനുസരണയോടെയും വര്‍ത്തിക്കും, പണം സൂക്ഷിച്ചു കൈകാര്യം ചെയ്യുക.
ഉത്രട്ടാതി: സ്ത്രീകളില്‍ നിന്നും ആത്മാര്‍ഥമായ സഹകരണം ലഭിക്കും, വിവാദങ്ങളില്‍ വിജയം, ആഗ്രഹങ്ങള്‍ സഫലമാകും, തൊഴില്‍ മേഖലയില്‍ നിന്നും നേട്ടം, സഹായ വാഗ്ദാനങ്ങൾ കിട്ടും, ധൃതിപിടിച്ച് ഒരു തീരുമാനവും എടുക്കരുത്.
രേവതി: മാരക പ്രവര്‍ത്തികളുടെ കുറ്റം ഏല്‍ക്കേണ്ടി വരും, അയല്‍ക്കാരുമായി കലഹിക്കാനിടവരും, തൊഴില്‍ മാറ്റത്തിന് ശ്രമിക്കാതിരിക്കുക, കര്‍മ്മരംഗം ഉഷാറാകും, പരുഷമായി സംസാരിക്കും, കുടുംബപ്രശ്നങ്ങള്‍ പരിഹരിക്കും, പിണങ്ങിനിന്നിരുന്ന സൗഹൃദങ്ങള്‍ തിരികെ ലഭിക്കും