r

അമരാവതി: ഏറ്റവും കുറഞ്ഞ സമയത്തിൽ റോഡ് പണിത് ഗിന്നസ് ലോക റെക്കാഡിൽ ഇടംപിടിക്കാനൊരുങ്ങി ഇന്ത്യ. ആന്ധ്രാപ്രദേശിന്റെ തലസ്ഥാനമായ അമരാവതി മുതൽ മഹാരാഷ്ട്രയിലെ അകോല ദേശീയപാതവരെ നീളുന്ന 75 കിലോമീറ്റർ റോഡാണ് നാഷണൽ ഹൈവേ അതോറിട്ടി 108 മണിക്കൂറിൽ പണിയുന്നത്. 242 മണിക്കൂർക്കൊണ്ട് 25 കിലോമീറ്റർ റോഡ് പണിത ഖത്തറിലെ പൊതുമരാമത്ത് വകുപ്പ് അഷ്‌ഗുലിന്റെ റെക്കാഡ് തകർക്കുകയാണ് ലക്ഷ്യം.'ഗതിശക്തി' പദ്ധതിയുടെ ഭാഗമായാണ് നിർമ്മാണം. ഇന്ത്യയുടെ 75ാം വാർഷികാഘോഷത്തോടനുബന്ധിച്ച് റോഡ് രാജ്യത്തിന് സമർപ്പിക്കും.

ജൂൺ മൂന്നിന് രാവിലെ 6 മണിക്ക് റോഡിന്റെ നിർമ്മാണം ആരംഭിച്ചു.

ജൂൺ ഏഴിന് പൂർത്തിയായാൽ നിലവിലെ റെക്കാഡ് ഭേദിക്കും.

രജ്‌പുത് ഇൻഫ്രാകോൺ കമ്പനിക്കാണ് കരാർ.

ബിറ്റുമിനസ് കോൺക്രീറ്റ് നിരത്താൻ ആധുനിക ഉപകരണങ്ങൾ

800 മുതൽ ആയിരം വരെ തൊഴിലാഴികൾ.