monkeypox

വാഷിംഗ്ടൺ : ലോകത്ത് മങ്കിപോക്സ് കേസുകളുടെ എണ്ണം 700 കടന്നതായി യു.എസ് സെന്റേഴ്സ് ഫോർ ഡിസസ് കൺട്രോൾ ആൻഡ് പ്രിവെൻഷൻ പറഞ്ഞു. യു.എസിൽ മാത്രം 21 കേസുകൾ സ്ഥിരീകരിച്ചെങ്കിലും ആരുടെയും നില ഗുരുതരമല്ല.

രോഗം സ്ഥിരീകരിച്ചവരുമായി സമ്പർക്കം പുലർത്തിയവർക്കായി 1,200 വാക്സിനുകൾ യു.എസിലെ വിവിധ സംസ്ഥാനങ്ങളിലേക്ക് വിതരണം ചെയ്തിട്ടുണ്ട്. മങ്കിപോക്സിന് വസൂരി വൈറസുകളുമായി സാമ്യമുണ്ടെന്നതിനാൽ സ്മോൾപോക്സ് വൈറസിനെതിരെ വികസിപ്പിച്ച രണ്ട് വാക്സിനുകളാണ് യു.എസിൽ നിലവിലുള്ളത്.

കാനഡയിൽ കേസുകളുടെയെണ്ണം 77 ആയി ഉയർന്നു. ക്യുബെക് പ്രവിശ്യയിലാണ് ഏറ്റവും കൂടുതൽ കേസുകൾ കണ്ടെത്തിയത്. ഫ്രാൻസിൽ ഇതുവരെ 51 കേസുകൾ കണ്ടെത്തി. ആഫ്രിക്കയ്ക്ക് പുറത്ത് ഏകദേശം 31ലേറെ രാജ്യങ്ങളിൽ മങ്കിപോക്സ് സ്ഥിരീകരിച്ചു.