kk

സിനിമാ താരങ്ങളും കായിക താരങ്ങളും ഉൾപ്പെടെയുള്ള സെലിബ്രിറ്റികൾ ഉപയോഗിക്കുന്ന വസ്ത്രങ്ങളോ മറ്റു സാധനങ്ങളോ ആരാധന മൂത്ത് ആരാധകർ വാങ്ങാറുണ്ട്. ഇത്തരം സാധനങ്ങൾ ലേലത്തിന് വയ്ക്കുമ്പോൾ വൻതുകകൾ നൽകിയാണ് പലരും ഇത് സ്വന്തമാക്കുന്നത്. എന്നാൽ ഇപ്പോഴിതാ ഇത്തരത്തിൽ ഒരു താരം ആരാധകർക്കായി വിൽക്കുന്നത് തന്റെ വിയർപ്പാണ്. വെറും വിയർപ്പല്ല. സ്തനങ്ങളിലെ വിയർപ്പാണ് താരം വില്പനയ്ക്ക് വച്ചിരിക്കുന്നത്.

അമേരിക്കൻ റിയാലിറ്റി ഷോ താരവും യുട്യൂബറുമായ സ്റ്റെഫാനി മാറ്റോ ആണ് തന്റെ സ്ടതനങ്ങളിലെ വിയർപ്പ് വില്പനയ്ക്ക് വച്ചിരിക്കുന്നത്. കുപ്പിയൊന്നിന് നാല്പതിനായിരം രൂപ വരെയാണ് വിലയിട്ടിരിക്കുന്നത്. ഇങ്ങനെ പ്രതിദനം നാലുലക്ഷത്തിലധികം രൂപയാണ് ഇവർ സമ്പാദിക്കുന്നത് എന്നാണ് റിപ്പോർട്ട്.

സ്വന്തം വെബ്‌സൈറ്റിലൂടെയാണ് സ്റ്റെഫാനി വില്പന നടത്തുന്നത്. ചൂടുള്ള കാലാവസ്ഥയിൽ ഒരു ദിവസം പത്ത് കുപ്പി വിയർപ്പ് വരെ കിട്ടാറുണ്ടെന്ന് ഇവർ പറയുന്നു. താനൊരു മേപ്പിൾ മരം പോലെയാണെന്നും അത് ചെയ്യുന്നത് പോലെ താൻ വിയർപ്പ് ശേഖരിക്കുകയാമെന്നും സ്റ്റെഫാനി വ്യക്തമാക്കുന്നു. വിയർപ്പ് വിൽക്കുന്നതിലൂടെ ആരാധകരുമായുള്ള ബന്ധം കൂടുതൽ ദൃഢമാക്കാൻ കഴിയുമെന്നും താരം പറയുന്നു. വിയർപ്പ് മണത്തുനോക്കാനും രുചിക്കാനും ആരാധകർ സമീപിക്കാറുണ്ടെന്നും ഇവർ അവകാശപ്പെടുന്നു.

മുൻപും ഇത്തരം വിചിത്രമായ കാര്യങ്ങൾ ചെയ്ത് സ്റ്റെഫാനി വാർത്തകളിൽ ഇടംപിടിച്ചിട്ടുണ്ട്. തന്റെ അധോവായു കുപ്പിയിലാക്കി വിറ്റ സ്റ്റെഫാനിയുടം പ്രവൃത്തി വൻവിമർശനത്തിനിടയാക്കിയിരുന്നു.