ഇന്ത്യയില്‍ നിന്ന് ഇനി ഗോതമ്പ് വേണ്ടെന്ന് തുര്‍ക്കി. ഇതോടെ ഇന്ത്യയുടെ ഗോതമ്പ് ചരക്ക് ഇനി ഈജിപ്തിലേക്ക് പോകും. അതേസമയം വിലക്കയറ്റം കുറയ്ക്കാൻ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് ഗോതമ്പ് ചരക്ക് ഉറപ്പാക്കാന്‍ നെട്ടോട്ടമോടുകയാണ് ലോക രാജ്യങ്ങൾ. ഈ അവസ്ഥയില്‍ തുര്‍ക്കിയില്‍ നിന്നും തിരിച്ചയക്കുന്ന ഗോതമ്പ് ഈജിപ്തിന് സഹായകരമാകും. ഗോതമ്പിന്റെ പ്രധാന ഉത്പാദകരും വിതരണക്കാരുമായ ഉക്രൈനും റഷ്യയും യുദ്ധം തുടങ്ങിയതോടെ ആഗോളവിപണിയില്‍ ഗോതമ്പ് കിട്ടാനില്ല. ഈജിപ്ത് അടക്കമുള്ള രാജ്യങ്ങളിലും ഗോതമ്പ് ക്ഷാമം നേരിടുന്നുണ്ട്.

wheat