
ന്യൂഡൽഹി : നിയമസഭാ തിരഞ്ഞെടുപ്പിലെ വൻപരാജയത്തിന് പിന്നാലെ പഞ്ചാബിൽ കോൺഗ്രസിന് തിരിച്ചടി തുടരുന്നു. നാല് മുൻമന്ത്രിമാരടക്കം അഞ്ച് നേതാക്കൾ കോൺഗ്രസ് വിടാനുള്ള തീരുമാനം പ്രഖ്യാപിച്ചു. ഇവർ ബി.ജെ.പിയിൽ ചേരുമെന്നാണ് അറിയിച്ചിരിക്കുന്നത്. പാഞ്ച്‌കുലയിൽ സംസ്ഥാനത്ത് കോൺഗ്രസ് പാര്‍ട്ടിയുടെ ദളിത് മുഖമായ രാജ് കുമാര്‍ വെര്‍ക, പി.സി.സി വര്‍ക്കിംഗ് പ്രസിഡന്‍റായ സുന്ദര്‍ശ്യാം അറോറ, ജാട്ട് - സിഖ് നേതാക്കളായ ബല്‍ബീര്‍ സിംഗ് സിദ്ദു, ഗുര്‍പ്രീത് സിംഗ് കംഗര്‍, മുന്‍ എം.എല്‍.എ എ.കെവാൽ ധില്ലൻ എന്നിവരാണ് പാര്‍ട്ടി വിടുന്നത്.
അടുത്തിടെ കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്ന മുൻ പി.സി.സി അദ്ധ്യക്ഷൻ സുനിൽ ജാഖറുമായി അടുത്ത ബന്ധമുള്ള നേതാക്കളാണ് ഇവർ. കൂടുതൽ നേതാക്കൾ കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേരുമെന്ന സൂചനകൾ സംസ്ഥാനത്ത് ശക്തമാണ്,