
ഹൈദരാബാദ്: തെലങ്കാനയിൽ കാറിൽ 17കാരി കൂട്ടമാനഭംഗത്തിന് ഇരയായ സംഭവത്തിൽ ഇന്നലെ രണ്ട് പേർ കൂടി അറസ്റ്റിലായി. അഞ്ചു പ്രതികളിൽ നാലുപേർ പ്രായപൂർത്തിയാകാത്തവരാണ്. ആകെ മൂന്ന് പേരാണ് അറസ്റ്റിലായത്. ടി.ആർ.എസ് നേതാവിന്റെ മകനായ സദുദ്ദീൻ മാലിക്കും (18) അറസ്റ്റിലായവരിലുണ്ട്.
ഒരാൾ വി.ഐ.പിയുടെ മകനാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഓൾ ഇന്ത്യ മജ്‌ലീസ് ഇ ഇത്തിഹാദുൾ മുസ്ലിമീൻ എം.എൽ.എയുടെ മകന് സംഭവത്തിൽ പങ്കുണ്ടെന്ന് ബി.ജെ.പി നേരത്തെ ആരോപിച്ചിരുന്നു.