arrest

പത്തനംത്തിട്ട: കോന്നിയിൽ ഭാര്യയുടെ അമ്മൂമ്മയെ പീഡിപ്പിച്ച 60കാരനെ അറസ്റ്റ് ചെയ്തു. 85 വയസുള്ള വൃദ്ധയാണ് പീഡനത്തിന് ഇരയായത്. മകളോട് വൃദ്ധ ഇതിന് മുമ്പ് ഇക്കാര്യം പറഞ്ഞിരുന്നെങ്കിലും പ്രതിയുടെ പീഡനം തുടർന്നുകൊണ്ടിരുന്നു. ഇതിനെതുടർന്ന് ദേഹാസ്വാസ്ഥ്യമുണ്ടായ വൃദ്ധ ചികിത്സയ്ക്കിടെ സമീപത്തുള്ള അംഗൻവാടി ഹെൽപ്പറോട് പീഡനവിവരം അറിയിക്കുകയായിരുന്നു.

ഹെൽപ്പർ നൽകിയ വിവരങ്ങൾ വച്ച് ഐസിഡിഎസ് സൂപ്പർവൈസർ സംഭവം പൊലീസിൽ റിപ്പോർട്ട് ചെയ്തു.തുടർന്ന് വനിതാ പൊലീസെത്തി വൃദ്ധയുടെ മൊഴിയെടുക്കുകയും പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കുകയും ചെയ്തു. പ്രതിക്ക് പരാതിക്കാരിയായ വൃദ്ധയുടെ കൊച്ചുമകളെ കൂടാതെ മറ്റൊരു ഭാര്യയും കുടുംബവുമുണ്ടെന്ന് പൊലീസ് പറഞ്ഞു.