japan

ടോക്കിയോ : പസഫിക് സമുദ്രത്തിന് കുറുകെ ഒറ്റയ്ക്ക്, നിറുത്താതെ ചെറുബോട്ടിൽ യാത്ര നടത്തി റെക്കാഡ് സ്ഥാപിച്ച് ജപ്പാൻ പൗരനായ കെനിചി ഹോറി ( 83 ). ഈ നേട്ടം സ്വന്തമാക്കുന്ന ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയാണിദ്ദേഹം. മാർച്ചിൽ സാൻഫ്രാൻസിസ്കോയിൽ നിന്ന് ആരംഭിച്ച കെനിചിയുടെ യാത്ര ഇന്നലെ പുലർച്ചെ വടക്കൻ ജപ്പാനിലെ കീ തീരത്ത് അവസാനിച്ചു.

ഇതാദ്യമായല്ല കെനിചി സമുദ്ര യാത്രയിലൂടെ റെക്കാഡ് സ്ഥിപിക്കുന്നത്. 1962ൽ തന്റെ 23ാം വയസിൽ ജപ്പാനിൽ നിന്ന് സാൻഫ്രാൻസിസ്കോയിലേക്ക് യാത്ര നടത്തി പസഫികിന് കുറുകെ ഒറ്റയ്ക്ക് യാത്ര നടത്തുന്ന ലോകത്തെ ആദ്യ വ്യക്തിയെന്ന നേട്ടം കൈവരിച്ചിരുന്നു. 1974ൽ സമുദ്രമാർഗം കെനിചി ഒറ്റയ്ക്ക് ലോകം ചുറ്റിയിരുന്നു. 2008ന് ശേഷം ഇതാദ്യമായാണ് കെനിചി പസഫികിൽ സാഹസിക യാത്ര നടത്തുന്നത്.