
ബാഴ്സലോണ: സ്പാനിഷ് ഡിഫൻഡർ ജെറാർഡ് പിക്വെയും കൊളംബിയൻ സൂപ്പർ ഗായിക ഷക്കീറയും വേർപിരിയുന്നു. പിക്വെയ്ക്ക് മറ്റൊരു സ്ത്രീയുമായുള്ള ബന്ധമാണ് ഇരുവരുടെയും പിരിയലിന് പിന്നലെന്നാണ് വിവരം.വിവാഹിതരായില്ലെങ്കിലും 45 കാരിയായ ഷക്കീറയും 35 കാരനായ പിക്വെയും 12 വർഷമായി ഒന്നിച്ചായിരുന്നു താമസം. കുട്ടികൾക്കാണ് പ്രഥമ പരിഗണനയെന്നും കുട്ടികളുടെ നന്മയ്ക്കായി വേർപിരിയുന്നതാണ് നല്ലതെന്നും തങ്ങളുടെ സ്വകാര്യതയെ ബഹുമാനിക്കണമെന്നും ഷക്കീറ ഇന്നലെ പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറഞ്ഞു. ഷക്കീറയ്ക്കും പിക്വെയ്ക്കും രണ്ട് ആൺകുട്ടികളാണുള്ളത്. ഒൻപതുകാരൻ മിലാനും ഏഴുവയസുകാരൻ സാഷയും.
2010ലെ ഫുട്ബാൾ ലോകകപ്പിന്റെ ഔദ്യോഗികഗാനമായ വാക്കാ വാക്കാ ചിട്ടപ്പെടുത്തുന്ന സമയത്താണ് ഇരുവരും തമ്മിൽ പ്രണയത്തിലായത്.