
ന്യൂഡല്‍ഹി: കൊവിഡ് വ്യാപന സമയത്ത് കൊവിഡ് പി.പി.ഇ കിറ്റ് വാങ്ങുന്നതിൽ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശമ്മ അഴിമതി നടത്തിയെന്ന ആരോപണവുമായി ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ.
മുഖ്യമന്ത്രിയുടെ ഭാര്യയുടെ കമ്പനിക്കാണ് ഒരു പി.പി.ഇ കിറ്റിന് 900 രൂപ നിരക്കിൽ കരാർ നൽകിയത്.എ ന്നാൽ മറ്റുള്ളവർ അതേദിവസം മറ്റൊരു കമ്പനിയിൽ നിന്ന് 600 രൂപയ്ക്ക് കിറ്റ് വാങ്ങിയിരുന്നു. ഇതിന്റെ തെളിവുകൾ കൈവശമുണ്ടെന്നും സിസോദിയ പറഞ്ഞു. എന്നാൽ ആരോപണങ്ങൾ ഹിമന്ത ബിശ്വ ശർമ്മ നിഷേധിച്ചു. രാജ്യ മുഴുവൻ കൊവിഡ് മഹാമാരിയുടെ ഭീതിയിലായിരുന്ന സമയത്ത് ഭാര്യ മുന്നോട്ട് വന്ന് 1500 പി.പി.ഇ കിറ്റ് സംഭാവന ചെയ്യുകയായിരുന്നു. ഇതിന് പണം വാങ്ങിയില്ലെന്നും ശർമ്മ പറഞ്ഞു. സിസോദിയ ആരോപണം തുടർന്നാൽ നിയമ നടപടി നേരിടേണ്ടി വരുമെന്നും ശർമ്മ മുന്നറിയിപ്പ് നൽകി. ശർമ്മയുടെ ഭാര്യ റിനികി ഭുയാന്‍ ശര്‍മയും ആരോപണങ്ങള്‍ നിഷേധിച്ചിരുന്നു.
രണ്ട് ദിവസം മുമ്പ് ദ വയര്‍ ആണ് അഴിമതി വാര്‍ത്ത പുറത്തുവിട്ടത്. ഹിമന്ത ബിശ്വ ശര്‍മയുടെ ഭാര്യയുടെയും കുടുംബസുഹൃത്തിന്റെയും ഉടമസ്ഥതയിലുള്ള മൂന്ന് സ്ഥാപനങ്ങള്‍ക്കാണ് അസം സര്‍ക്കാര്‍ പി.പി.ഇ കിറ്റ് നിര്‍മിക്കാനുള്ള കരാര്‍ നല്‍കിയെന്നായിരുന്നു ആരോപണം,