black-spot

തിരുവനന്തപുരം: അപകടനിരക്ക് കുറയ്ക്കാനും ബ്ളാക്ക് സ്പോട്ടുകളെ സുരക്ഷിത മേഖലകളാക്കാനും റോഡ് സുരക്ഷാ അതോറിട്ടി ശ്രമങ്ങൾ ആരംഭിച്ചിരിക്കേ തിരുവനന്തപുരം ജില്ലയിൽ ദേശീയ -സംസ്ഥാന പാതകളിലായി 29 ബ്ളാക്ക് സ്പോട്ടുകൾ. 2019 വരെയുള്ള മൂന്ന് വർഷങ്ങളിലായി 543 പേർക്കാണ് ജില്ലയിലെ ബ്ളാക്ക് സ്പോട്ടുകളിൽ അപകടങ്ങളിൽ ജീവൻ നഷ്ടമായത്. 3,​828 പേർക്ക് ഗുരുതര പരിക്കേറ്റു. അമിതവേഗം,​ അശ്രദ്ധ,​ മദ്യപിച്ച് വാഹനം ഓടിക്കൽ,​ റോഡുകളുടെ തകരാറ് തുടങ്ങിയവയായിരുന്നു അപകടങ്ങൾക്ക് കാരണം.

റോഡ് സംബന്ധമായ തകരാറുകളും ന്യൂനതകളും പരിഹരിക്കാൻ റോഡ് സുരക്ഷാ അതോറിട്ടി പൊതുമരാമത്ത്,​ ദേശീയപാത വിഭാഗങ്ങളുടെ നേതൃത്വത്തിൽ ശ്രമം ആരംഭിച്ചതോടെ വരും വർഷങ്ങളിൽ അപകടവും മരണനിരക്കും കുറയുമെന്നാണ് കരുതുന്നത്.

കാലവർഷം എത്തിയതോടെ സ്ഥിരം അപകട മേഖലകളിൽ ചോര വീഴാതിരിക്കാൻ ഡ്രൈവർമാരുടെയും യാത്രക്കാരുടെയും ശ്രദ്ധ കൂടിയേ തീരൂ. നിയമ ലംഘനങ്ങളും അമിതവേഗവും കണ്ടെത്താൻ മോട്ടോർ വാഹന വകുപ്പ്,​ പൊലീസ് എന്നിവയുടെ സഹായത്തോടെ പരിശോധന ശക്തമാക്കുന്നതിനൊപ്പം കാമറ നിരീക്ഷണമുൾപ്പെടെയുള്ള എൻഫോഴ്സ്‌മെന്റ് പ്രവർത്തനങ്ങളും ശക്തമാക്കാനാണ് തീരുമാനം. ജില്ലയിൽ ദേശീയപാതയിൽ 13 ഉം,​ സംസ്ഥാന പാതയിൽ 16ഉം ബ്ളാക്ക് സ്പോട്ടുകളാണുള്ളത്.

ബ്ലാക്ക് സ്‌പോട്ടിൽ മരിച്ചവരുടെയും ഗുരുതര പരിക്കേറ്റവരുടെയും (ബ്രായ്ക്കറ്റിൽ)​ എണ്ണം

ദേശീയ പാത

ആലംകോട് ജംഗ്ഷൻ - തോന്നക്കൽ ജംഗ്ഷൻ 67 (436)

കിള്ളിപ്പാലം ജംഗ്ഷൻ - പള്ളിച്ചൽ 59 (341)

വെടിവച്ചാൻ കോവിൽ - നെയ്യാറ്റിൻകര ജംഗ്ഷൻ 29 (312)

എൽ.എം.എസ് ജംഗ്ഷൻ - തമ്പാനൂർ 15 (182)

തോന്നയ്ക്കൽ ജംഗ്ഷൻ - കഴക്കൂട്ടം ജംഗ്ഷൻ 45 (294)

ചാക്ക പാലം - തിരുവല്ലം ടോൾ പ്ലാസ 27 (203)

കുളത്തൂർ ജംഗ്ഷൻ - ലോർഡ്സ് ഹോസ്പിറ്റൽ റോഡ് ജംഗ്ഷൻ 24 (167)

ശ്രീകാര്യം ജംഗ്ഷൻ -പി.എം.ജി ജംഗ്ഷൻ 24 (196)

കടമ്പാട്ടുകോണം-ആലംകോട് ജംഗ്ഷൻ 34 (204)

നെയ്യാറ്റിൻകര ജംഗ്ഷൻ - ധനുവച്ചപുരം 18 (108)

കഴക്കൂട്ടം ജംഗ്ഷൻ - ശ്രീകാര്യം ജംഗ്ഷൻ 15 (84)

പരശുവയ്ക്കൽ ജംഗ്ഷൻ -കളിയിക്കാവിള 15 (85)

പാച്ചല്ലൂർ ജംഗ്ഷൻ - വിഴിഞ്ഞം മുക്കോല മേൽപ്പാലം 15 (89)

സംസ്ഥാന പാത

വയ്യേറ്റ് - വാമനപുരം ഹോസ്‌പിറ്റൽ ജംഗ്ഷൻ 22(169)

കേശവദാസപുരം - മണ്ണന്തല 11(152)

പൊരുന്തമൺ - തട്ടത്തുമല 26(130)

വഴുതക്കാട് - വഴയില പാലം14(137)

വട്ടപ്പാറ - വെമ്പായം ജംഗ്ഷൻ 20(144)

പത്താംകല്ല് - പഴകുറ്റി 5 (75)

വാമനപുരം - പുളിമാത്ത് 15 (69)

ഏണിക്കര - അഴീക്കോട് 7 (62)

ചെമ്മരത്തുമുക്ക് - കിളിമാനൂർ സെൻട്രൽ ജംഗ്ഷൻ 5 (61)

വെഞ്ഞാറമൂട് - മൂന്ന്മുക്ക് 10(111)

വെമ്പായം - തൈക്കാട് 6(86)

ആലംകോട് - നഗരൂർ 4(61)

പുത്തൻപാലം ജംഗ്ഷൻ - ചുള്ളിമാനൂർ 3 (41)

വെമ്പായം ജംഗ്ഷൻ - പഴകുറ്റി 3 (65) വർക്കല സിറ്റി - നടയറ 3(52)

നന്ദിയോട് ജംഗ്ഷൻ - കുശവൂർ ജംഗ്ഷൻ1(19)