nayanthara

ചെന്നൈ: ആരാധകർ ഏറെ കാത്തിരിക്കുന്ന താരവിവാഹമാണ് സൂപ്പർനായിക നയൻതാരയുടെയും സംവിധായകൻ വിഘ്‌നേഷ് ശിവന്റെയും. താര വിവാഹം ജൂൺ ഒൻപതിന് നടക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ ഇരുവരും വിവാഹം ക്ഷണിക്കാനെത്തിയ ചിത്രങ്ങൾ വൈറലാവുകയാണ്. സിനിമാ നിരീക്ഷകനായ രമേശ് ബാലയാണ് ഇക്കാര്യം ട്വിറ്ററിലൂടെ പങ്കുവച്ചത്. സ്റ്റാലിന്റെ മകനും നടനും സംവിധായകനും എംഎൽഎയുമായ ഉദയനിധി സ്റ്റാലിനൊപ്പമാണ് ഇരുവരും മുഖ്യമന്ത്രിയെ വിവാഹത്തിന് ക്ഷണിക്കാനെത്തിയത്.

#Nayanthara and Dir @VigneshShivN invite Hon TN CM @mkstalin for their upcoming June 9th wedding..

Actor/MLA @Udhaystalin was present there.. pic.twitter.com/DU1hnVcdCV

— Ramesh Bala (@rameshlaus) June 4, 2022

അടുത്തിടെ താരങ്ങളുടേതെന്ന് കരുതപ്പെടുന്ന ഡിജിറ്റൽ ക്ഷണക്കത്ത് പുറത്തുവന്നിരുന്നു. ഒരു ഓൺലൈൻ മാദ്ധ്യമമാണ് ക്ഷണക്കത്ത് പുറത്തുവിട്ടത്. മോഷൻ പോസ്റ്ററിന്റെ രൂപത്തിലാണ് കത്ത് തയ്യാറാക്കിയിരിക്കുന്നത്. ജൂൺ ഒൻപതിന് തിരുപ്പതിയിൽവച്ചായിരിക്കും വിവാഹമെന്നായിരുന്നു ആദ്യം പ്രചരിച്ചിരുന്നത്. എന്നാൽ ക്ഷണക്കത്ത് പ്രകാരം മഹാബലിപുരത്ത് വച്ചാകും വിവാഹം. നയൻ, വിക്കി എന്നാണ് വധൂവരൻമാരുടെ പേര് കത്തിൽ രേഖപ്പെടുത്തിയിരുന്നത്.

You saw it here first! #FirstonPinkvilla: We got our hands on #Nayanthara and #VigneshShivan's wedding invite 😍😍 How pretty is this digital invite! 😍😍@pinkvilla @PinkvillaSouth #Nayanthara #wedding #Nayantharawedding pic.twitter.com/H8vSIsekkh

— Pinkvilla South (@PinkvillaSouth) May 27, 2022

2015ൽ പുറത്തിറങ്ങിയ വിഘ്‌നേഷ് ശിവൻ സംവിധാനം ചെയ്ത 'നാനും റൗഡി താൻ' എന്ന ചിത്രത്തിനിടെയാണ് ഇരുവരും പ്രണയത്തിലാവുന്നത്. ചിത്രത്തിൽ നയൻതാരയായിരുന്നു നായിക. കഴിഞ്ഞ വർഷം താരങ്ങളുടെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നു.

നയനും വിക്കിയും വീണ്ടുമൊന്നിച്ച പുതിയ ചിത്രമായ 'കാതുവാക്കുലെ രെണ്ട് കാതൽ' കഴിഞ്ഞ ഏപ്രിൽ 28നാണ് തിയേറ്ററുകളിൽ എത്തിയത്. വിജയ് സേതുപതി നായകനായ ചിത്രത്തിൽ സാമന്തയാണ് മറ്റൊരു നായിക. 'ഓ2' എന്ന തമിഴ് ചിത്രമാണ് നയൻതാരയുടേതായി പുറത്തിറങ്ങാനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം. അജിത്ത് നായകനാവുന്ന ചിത്രം സംവിധാനം ചെയ്യാനൊരുങ്ങുകയാണ് വിഘ്‌നേഷ് ശിവൻ ഇപ്പോൾ.