
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് സ്വർണവിലയിൽ നേരിയ വ്യത്യാസം മാത്രം. ഒരു പവൻ സ്വർണത്തിന് എട്ട് രൂപയുടെ കുറവ് മാത്രമാണ് ഉണ്ടായിരിക്കുന്നത്. 38,192 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വിപണി വില.
രണ്ട് ദിവസം ഉയർന്ന് നിന്ന ശേഷം കഴിഞ്ഞ ദിവസം സ്വർണവില ഇടിഞ്ഞിരുന്നു. ഒരു പവൻ സ്വർണത്തിന് 280 രൂപയായിരുന്നു കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിനും ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിനും ഒരു രൂപ മാത്രമാണ് ഇന്ന് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 4774 രൂപയാണ്. 5,209 രൂപയാണ് ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വിപണിവില.

അതേസമയം, സംസ്ഥാനത്ത് വെള്ളിയുടെ വിലയിൽ മാറ്റമില്ല. 67 രൂപയാണ് വെള്ളിയുടെ വിപണി വില. 925 ഹോൾമാർക്ക് വെള്ളിയുടെ വിപണിവിലയിലും മാറ്റമില്ല. 100 രൂപയാണ് 925 ഹോൾമാർക്ക് വെള്ളിയുടെ വില.
ഒരു പവൻ സ്വർണത്തിന്റെ വിപണി വില
ജൂൺ 1 - ₹ 38,000
ജൂൺ 2 - ₹ 38,080
ജൂൺ 3 - ₹ 38,480
ജൂൺ 4 - ₹ 38,200
ജൂൺ 5 - ₹ 38,192
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില
ജൂൺ 1 - ₹ 4,750
ജൂൺ 2 - ₹ 4,760
ജൂൺ 3 - ₹ 4,810
ജൂൺ 4 - ₹ 4,775
ജൂൺ 5 - ₹ 4,774
ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വിപണി വില
ജൂൺ 1 - ₹ 5,182
ജൂൺ 2 - ₹ 5,193
ജൂൺ 3 - ₹ 5,247
ജൂൺ 4 - ₹ 5,210
ജൂൺ 5 - ₹ 5,209