
വസ്‌ത്രധാരണത്തിൽ ഏറെ പരീക്ഷണം നടത്തുന്ന താരമാണ് ഉർഫി ജാവേദ്. ഒട്ടനവധി പരിഹാസങ്ങൾ നേരിടാറുണ്ടെങ്കിലും നടി പരീക്ഷണം തുടർന്ന് കൊണ്ടേയിരിക്കുകയാണ്. ഏറ്റവുമൊടുവിലായി ചാക്കിലാണ് ഉർഫി പരീക്ഷണം നടത്തിയിരിക്കുന്നത്.
ചണച്ചാക്ക് വെട്ടി വസ്‌ത്രമുണ്ടാക്കി ധരിച്ച് ഗ്ലാമർ ഫോട്ടോഷൂട്ട് നടത്തിയിരിക്കുകയാണ് താരം. നിരവധി ട്രോളുകളും പ്രശംസകളും താരത്തിനെ തേടി എത്തുന്നുണ്ട്.
ടെവിഷൻ സീരിയലുകളിലൂടെ 2016ലാണ് ഉർഫി അഭിനയത്തിലേക്ക് എത്തുന്നത്. ബിഗ് ബോസിലും താരം പ്രത്യക്ഷപ്പെട്ടു. സിനിമയിലേയ്ക്കും ഉടൻ ചുവടുവയ്ക്കാൻ ഒരുങ്ങുകയാണ് ഉർഫി.