ഫിറ്റ്നസിന് വളരെയധികം പ്രാധാന്യം കൊടുക്കുന്ന താരമാണ് സുദേവ് നായർ. താരത്തിന്റെ വർക്കൗട്ട് ചിത്രങ്ങളൊക്കെ ശ്രദ്ധിക്കപ്പെടാറുണ്ട്. കുറച്ച് നാളുകൾക്ക് മുൻപ് ഭാരം കൂട്ടിയ സുദേവിന്റെ ചിത്രങ്ങൾ ശ്രദ്ധ നേടിയിരുന്നു. രാജീവ് രവി സംവിധാനം ചെയ്യുന്ന 'തുറമുഖം' എന്ന ചിത്രത്തിനായിട്ടായിരുന്നു താരം ഭാരം കൂട്ടിയത്. ജൂൺ 10ന് ചിത്രം തിയേറ്ററുകളിലെത്തും.

ഇപ്പോഴിതാ ഭാരം കൂട്ടിയതിന് പിന്നിലെ അനുഭവം തുറന്ന് പറയുകയാണ് താരം. കൗമുദി മൂവിസിലൂടെയായിരുന്നു പ്രതികരണം.

ഭാരവ്യത്യാസം വരുത്തുന്ന റോളുകൾ ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നുവെന്ന് സുദേവ് പറഞ്ഞു. 'അവസരത്തിനായി കാത്തിരിക്കുകയായിരുന്നു. സാധാരണ ഇത്തരം ക്യാരക്‌ടേഴ്‌സ് കിട്ടാറില്ല. വിരളമായാണ് നടന്മാർക്ക് ഇത്തരം അവസരങ്ങൾ കിട്ടാറുള്ളത്. വണ്ണം കൂട്ടാൻ രണ്ട് മാസമാണ് ലഭിച്ചത്. ചെറുപ്പകാലം കാണിക്കാൻ വണ്ണം കുറയ്‌ക്കേണ്ടി വന്നു. ഭക്ഷണം കൂട്ടിയെങ്കിലും പ്രതീക്ഷിച്ചപ്പോലെ വണ്ണം കൂടിയില്ല. പിന്നാലെ വർക്കൗട്ട് നിർത്തി. പ്രതീക്ഷിച്ചതിനെക്കാളും പാടായിരുന്നു വണ്ണം കൂട്ടാൻ' - സുദേവ് കൂട്ടിച്ചേർത്തു.

അഭിമുഖത്തിന്റെ പൂർണരൂപം കാണാം...

sudev