
മുംബയ് : ജമ്മുവിൽ ഭീകരരുടെ ആക്രമണത്തിൽ നിരവധി കാശ്മീരി പണ്ഡിറ്റുകൾ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി മഹാരാഷ്ട്ര മന്ത്രി ആദിത്യ താക്കറെ. സംസ്ഥാനത്തിന്റെ വാതിലുകൾ പണ്ഡിറ്റുകൾക്കായി എപ്പോഴും തുറന്നിട്ടിരിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു. കാശ്മീരിൽ സ്ഥിതിഗതികൾ തീർത്തും അസ്ഥിരവും ആശങ്കാജനകവുമാണ്. സുരക്ഷ ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ ശക്തമായ നടപടികൾ കൈക്കൊള്ളുമെന്ന് പ്രതീക്ഷിക്കുന്നതായും ആദിത്യ താക്കറെ പറഞ്ഞു.
കാശ്മീരി പണ്ഡിറ്റുകൾ നിരന്തരം ആക്രമണത്തിന് ഇരയാകുന്നതിൽ പ്രതിഷേധവുമായി ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി ദേശീയ കൺവീനറുമായ കേജ്രിവാളും രംഗത്തെത്തി. കാശ്മീരി പണ്ഡിറ്റുകൾക്കായി കേന്ദ്രസർക്കാരിന് പദ്ധതികളൊന്നുമില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. '1990 ലെ യുഗം വീണ്ടും വന്നിരിക്കുന്നു. അവർക്ക് പദ്ധതികളൊന്നുമില്ല. താഴ്‌വരയിൽ കൊലപാതകം നടക്കുമ്പോഴെല്ലാം ആഭ്യന്തരമന്ത്രി ഉന്നതതല യോഗം വിളിച്ചതായി വാർത്തകൾ വരാറുണ്ട്. ഈ മീറ്റിംഗുകൾ മതി, ഇപ്പോൾ ഞങ്ങൾക്ക് നടപടികളാണ് ആവശ്യം' എന്ന് ഡൽഹി മുഖ്യമന്ത്രി കേന്ദ്രത്തെ വിമർശിച്ചു കൊണ്ട് അഭിപ്രായപ്പെട്ടു.
जब भी Kashmir में कोई मर्डर होता है तो Media में आता है: "Home Minister ने Meeting बुलाई.."
— AAP (@AamAadmiParty) June 5, 2022
अरे कितनी मीटिंग बुलाओगे यार? अब हमें Action चाहिए। भारत एक्शन मांगता है।
बहुत हो गई तुम्हारी मीटिंग। देश को Plan बताओ। लोग मर रहे है।
-CM @ArvindKejriwal #AAPwithKashmiriPandits pic.twitter.com/g2qEoYbkLU