pearl

കണ്ടാൽ സാധാരണ മുത്തുമാല പോലെ തോന്നിക്കുന്ന ഒരു പവിഴ നെക്‌ലസ് ഈയടുത്ത് വിറ്റുപോയത് ആറ് കോടി രൂപയ്ക്കാണ്. മുംബയ് ആസ്ഥാനമായുള്ള അസ്‌തഗുരു ലേലശാലയിൽ നടന്ന ലേലത്തിലാണ് അപൂർവമായ ഈ നെക്ലസ് വിറ്റുപോയത്.

മൂന്ന് വരിയുള്ള ഈ പ്രകൃതിദത്ത പവിഴ നെക്ലസിന് 6,24,91,000 രൂപയാണ് ലഭിച്ചത്. ഏറ്റവും ചെറിയ മുത്തിന് 5.25 മില്ലിമീറ്റർ വ്യാസമാണ് ഉള്ളത്. 15.60 മില്ലിമീറ്ററാണ് ഏറ്റവും വലിയ മുത്തിന്റെ വ്യാസം.

pearl

പ്രകൃതിദത്ത മുത്തുകൾ കൊണ്ടുള്ള ആഭരണങ്ങൾ ശേഖരിക്കുന്നവർ നിരവധിയാണ്. ഏകദേശം 10,000 മുത്തുച്ചിപ്പികളെടുത്താൽ ഒന്നോ രണ്ടോ എണ്ണത്തിൽ മാത്രമേ മുത്തുകൾ കാണാറുള്ളു.

ലേലത്തിൽ മറ്റ് ചില ആഭരണങ്ങളും നേട്ടം കരസ്ഥമാക്കി. ഒരു റൂബി ബീഡ് നെക്ലസ് സ്വന്തമാക്കിയത് 1.7 കോടി രൂപയാണ്. അഞ്ച് നിരകളുള്ള മറ്റൊരു പ്രകൃതിദത്ത പവിഴ നെക്ലസ് 1.48 കോടി രൂപയ്ക്ക് വിറ്റുപോയി.

pearl