indrans

നവാഗതനായ ഷാജഹാൻ മുഹമ്മദ് സംവിധാനം ചെയ്യുന്ന കളിഗമനാർ എന്ന ചിത്രത്തിൽ ഇന്ദ്രൻസ്, സായ് കുമാർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജൂൺ 20ന് തിരുവനന്തപുരത്തും പരിസര പ്രദേശങ്ങളിലുമായി ചിത്രീകരണം ആരംഭിക്കും. മാമുക്കോയ , ഡോ. റോണി, നവാസ് വള്ളിക്കുന്ന്, ഉണ്ണിലാൽ, ടിറ്റു വിൽസൻ, അസീസ് നെടുമങ്ങാട്, ശ്രീലക്ഷ്മി, ആതിര, കൃഷ്ണേന്ദു, അർഫാസ് ഇഖ്ബാൽ, അജിത് കലാഭവൻ എന്നിവരാണ് മറ്റു താരങ്ങൾ. ചിത്രത്തിന്റെ പൂജ കൊച്ചിയിൽ നടന്നു. ഷഫീർ സെയ്ദ്, ഫിറോസ് ബാബു എന്നിവർ ചേർന്നാണ് രചന. മിറാക്കിൾ ആൻഡ് മാജിക് മൂവി ഹൗസിന്റെ ബാനറിലാണ് നിർമ്മാണം. ഛായാഗ്രഹണം ഗുരുപ്രസാദ്. പി.ആർ.ഒ വാഴൂർ ജോസ്.