
ഭക്ഷണത്തിൽ എരിവ് കൂട്ടാൻ മാത്രമല്ല, ആരോഗ്യസംരക്ഷണത്തിനും ഉത്തമമാണ് കാന്താരി മുളക്.  പ്രോസ്റ്റേറ്റ് പ്രശ്നങ്ങൾ വരാതെ തടയുന്ന കാന്താരിമുളക് ഹൃദയത്തിനും ആരോഗ്യമേകുന്നു. കാന്താരിക്ക് എരിവ് നൽകുന്ന കാപ്സൈസിൻ ധാരാളം ഔഷധഗുണങ്ങളുള്ള ഒന്നാണ്.
വേദനാസംഹാരി കൂടിയായ കാപ്സൈസിന് ദഹനത്തെ കൂട്ടാനും കൊളസ്ട്രോളിനെ നിയന്ത്രിക്കാനും കഴിയും. വൈറ്റമിനുകളായ എ,സി, ഇ എന്നിവയാൽ സംപുഷ്ടമായ കാന്താരി മുളകിൽ കാൽസ്യം, അയൺ, പൊട്ടാസ്യം, ഫോസ്ഫറസ് എന്നിവയും നല്ല തോതിൽ അടങ്ങിയിട്ടുണ്ട്. കൊളസ്ട്രോളിന് മാത്രമല്ല, പ്രമേഹത്തിനും കാന്താരി നല്ലൊരു മരുന്നാണ്. ഇൻസുലിൻ ഉത്പാദനത്തിനും കാന്താരി സഹായിക്കും. രക്തത്തിലെ ഗ്ലൂക്കോസ് തോത് നിയന്ത്രിക്കാൻ കാന്താരിക്ക് സാധിക്കും. ബി. പി കുറയ്ക്കാനും ഇത് നല്ലതാണ്. അയൺ സംപുഷ്ടമായ കാന്താരി ഹീമോഗ്ലോബിൻ ഉത്പാദനം കൂട്ടും.