
ന്യൂഡൽഹി: പീഡനത്തിനിരയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം കഴിച്ചെന്ന് തെളിയിക്കാൻ പ്രതി ഹാജരാക്കിയ ആര്യ സമാജത്തിൽ നിന്നുള്ള വിവാഹ സർട്ടിഫിക്കറ്റ് അംഗീകരിക്കാൻ കഴിയില്ലെന്ന് സുപ്രീംകോടതി. പെൺകുട്ടിക്ക് പ്രായപൂർത്തിയായെന്നും ആര്യസമാജത്തിൽ വച്ച് പ്രതിയുമായുള്ള വിവാഹം നടന്നുവെന്നും തെളിയിക്കാനാണ് സർട്ടിഫിക്കറ്റ് ഹാജരാക്കിയത്. വിവാഹ സർട്ടിഫിക്കറ്റ് നൽകുന്ന ജോലിയല്ല ആര്യസമാജത്തിന്റേതെന്നും അതിന് അധികൃതരുണ്ടെന്നും ജസ്റ്റിസുമാരായ അജയ് രസ്തോഗി, ബി.വി. നാഗരത്ന എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി.