kk

മലയാളികളുടെ പ്രിയനടി നസ്രിയയുടെ തെലുങ്ക് അരങ്ങേറ്റ ചിത്രമായ ' അണ്ടേ സുന്ദരാനികി' റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി കഴിഞ്ഞ ദിവസം നസ്രിയ സോഷ്യൽ മീഡിയയിൽ പങ്കു വച്ച ഗ്ലാമർ ലുക്കിലുള്ള ചിത്രങ്ങൾ ശ്രദ്ധ നേടിയിരുന്നു. ആരാധകർക്കും സുഹൃത്തുക്കൾക്കുമൊപ്പം നിരവിധ സിനിമാ താരങ്ങളും ചിത്രത്തെ അഭിനന്ദിച്ച് എത്തിയിരുന്നു.

ഇപ്പോഴിതാ കൂടുതൽ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ ആരാധകർക്കായി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുകയാണ് താരം. മുൻ ചിത്രങ്ങളെപ്പോലെ ഇവയ്ക്കും ഗംഭീര വരവേല്പാണ് ആരാധകർ നൽകുന്നത്.

നസ്രിയയുടെ ആദ്യ തെലുങ്ക് ചിത്രമായ അണ്ടേ സുന്ദരനികി ജൂൺ പത്തിനാണ് റിലീസ് ചെയ്യുന്നത്. തെലുങ്ക് സൂപ്പർതാരം നാനിയാണ് ചിത്രത്തിലെ നായകൻ ചിത്രത്തിന്റെ ട്രെയിലറും ആരാധകർ ഏറ്റെടുത്തിരുന്നു. ഹിന്ദു വിശ്വാസിയായ യുവാവും ക്രിസ്ത്യാനിയായ യുവതിയും തമ്മിലുള്ള പ്രണയമാണ് 'അണ്ടേ സുന്ദരാനികി'യുടെ പ്രമേയമെന്നാണ് ട്രെയിലറില്‍ നിന്ന് ലഭിക്കുന്ന സൂചന.

View this post on Instagram

A post shared by Nazriya Nazim Fahadh (@nazriyafahadh)

വിവേക് അത്രേയ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് നികേത് ബൊമ്മിറെഡ്ഡിയാണ് മൈത്രി മൂവി മേക്കേഴ്‍സിന്റെ ബാനറിലാണ് നിര്‍മാണം. വിവേക് സാഗറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. നദിയ മൊയ്‍തുവും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഹര്‍ഷ വര്‍ദ്ധൻ, രാഹുല്‍ രാമകൃഷ്‍ണ, സുഹാസ്, അളഗം പെരുമാള്‍, ശ്രീകാന്ത് അയങ്കാര്‍ തുടങ്ങിയ താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നു.

View this post on Instagram

A post shared by Nazriya Nazim Fahadh (@nazriyafahadh)

ട്രാന്‍സ് ആണ് മലയാളത്തില്‍ നസ്രിയ അഭിനയിച്ച ഒടുവിലത്തെ ചിത്രം. അന്‍വര്‍ റഷീദ് സംവിധാനം ചെയ്‍ത 'ട്രാന്‍സിൽ' ഫഹദായിരുന്നു നായകനായി എത്തിയത്.