
ആത്മഹത്യകളോ കൊലപാതകമോ നടക്കുമ്പോൾ മാത്രമാണ് സ്ത്രീധന പീഡനം ചർച്ചയാവുന്നത്. സ്ത്രീധനനിയമം കൊണ്ട് എന്തു മാറ്റമാണ് നമ്മുടെ സമൂഹത്തിൽ ഉണ്ടായതെന്ന് അധികാരികൾ ആഴത്തിൽ ചിന്തിക്കേണ്ടിയിരിക്കുന്നു. ഇന്നിപ്പോൾ വിവാഹങ്ങൾ ആർഭാടത്തിന്റെ അവസാനവാക്കായി മാറിയിരിക്കുന്നു. ഹൽദി,മെഹന്തി,
സേവ് ദ ഡേറ്റ്, ഔട്ട് ഡോർ ഷൂട്ട്, ഇൻഡോർ ഷൂട്ട്, ലൊക്കേഷൻ ഹണ്ട്, റിസപ്ഷൻ....സ്വസ്ഥവും സന്തോഷകരവുമായ ഒരു കുടുംബജീവിതം ആഗ്രഹിക്കുന്ന വ്യക്തിക്ക് ഇത്രയൊക്കെ ആഡംബരത്തിന്റെ ആവശ്യമുണ്ടോ എന്ന് പെൺവീട്ടുകാരും ചിന്തിക്കണം. സ്ത്രീധന വിപത്തിനെക്കുറിച്ച് സ്കൂൾതലം മുതൽ വിദ്യാർത്ഥികളെ ബോധവത്കരിക്കുന്നതിനൊപ്പം സ്കൂളുകളിൽ സെമിനാറുകൾ ചർച്ച, ക്ലാസുകൾ എന്നിവ സംഘടിപ്പിക്കേണ്ടതും അത്യാവശ്യമാണ്. സ്ത്രീധന മോഹവുമായി വിവാഹലോചനയ്ക്ക് വരുന്നവരോട് താത്പര്യമില്ലെന്ന് പറയാനുള്ള ധൈര്യം പെൺകുട്ടികളും കാണിക്കണം.
ആർ. എസ്. ഉണ്ണിക്കൃഷ്ണൻ
കാട്ടായിക്കോണം.