kkk

തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകളിൽ ഭക്ഷ്യവിഷബാധയുടെ പശ്ചാത്തലത്തിൽ ഉച്ചഭക്ഷണം പരിശോധിക്കാൻ സംയുക്ത സമിതിയെ നിയോഗിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. ആരോഗ്യ,​ സിിവൽ,​ സപ്ലൈസ്. ഭക്ഷ്യസുരക്ഷാ വകുപ്പുകൾ സംയുക്തമായി ആയിരിക്കും പരിശോധന നടത്തുകയെന്ന് ശിവൻകുട്ടി പറഞ്ഞു.

മന്ത്രിമാരായ വി. ശിവൻകുട്ടി,​ ജി.ആർ. അനിൽ എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. .നാളെയും മറ്റന്നാളുമായി സ്‌കൂൾ പാചകപ്പുരകളും പാത്രങ്ങളും പരിശോധിക്കും. പാചകക്കാർക്ക് പരീശിലനം നൽകും. ഭക്ഷ്യവിഷബാധയുണ്ടായ എല്ലായിടത്തും നിന്നും സാംപിൾ എടുത്തിട്ടുണ്ട്. 5 ദിവസത്തിനകം പരിശോധനയുടെ റിപ്പോർട്ട് ലഭിക്കും. അതിന് ശേഷമെ ഇതിന്റെ കാരണം പറയാൻ കഴിയുകയുള്ളു. ഇക്കാര്യത്തിൽ ജാഗ്രത തുടരണമെന്നാണ് തീരുമാനം. ഈ സാഹചര്യത്തിൽ പരിശോധനകൾ നടത്താൻ സംയുക്തസമിതിയെ നിയോഗിക്കുമെന്ന് മന്ത്രി പറഞ്ഞു.

സ്‌കൂളുകളിൽ ഉപയോഗിക്കുന്ന ജലം ഒരാഴ്ചയ്ക്കകം പരിശോധിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. 6 മാസത്തിലൊരിക്കൽ വെള്ളം പരിശോധന നടത്തണം. ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഉച്ചഭക്ഷണസമയത്ത് സ്‌കൂളിൽ എത്തുകയും അവർക്കൊപ്പം ഭക്ഷണം കഴിക്കുകയും വേണം. നാളെ മന്ത്രി ജി.ആർ. അനിൽ കോഴിക്കോടും വിദ്യാഭ്യാസമന്ത്രി തിരുവന്തപുരത്തെ സ്‌കൂളിലെത്തുമെന്നും മന്ത്രി പറഞ്ഞു.

ജില്ലകളിലെ ന്യൂൺഫീഡിംഗ് സൂപ്പർവൈസർമാരും ഉപജില്ലാ തലങ്ങളിലെ ന്യൂൺമീൽ ഓഫീസർമാരും സ്‌കൂളുകളിൽ എത്തി നാളെമുതൽ ഉച്ചഭക്ഷണ പാചകപ്പുര, പാത്രങ്ങൾ,വാട്ടർടാങ്ക്,, ടോയ്‌ലറ്റുകൾ,ഉച്ച ഭക്ഷണ സാമഗ്രികൾ തുടങ്ങിയവ പരിശോധിക്കും. ഒരാഴ്ചയ്ക്കുള്ളിൽ സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളിലെയും കുടിവെള്ള പരിശോധന വാട്ടർ അതോറിറ്റിയുമായും മറ്റു വകുപ്പുകളുമായും ചേർന്ന് നടത്തും.

തിരുവനന്തപുരം ജില്ലയിലെ എൽ.എം.എസ് എൽ .പി,​എസ് ഉച്ചക്കട, ആലപ്പുഴ ജില്ലയിലെ കായംകുളം ടൗൺ ഗവൺമെന്റ് യു.പി.എസ്, കാസർകോട് ജില്ലയിലെ ഗവൺമെന്റ് എൽ. പി .എസ് പടന്നക്കാട് എന്നിവിടങ്ങളിലെ ഭക്ഷണ സാമ്പിൾ പരിശോധനാ ഫലവും ആരോഗ്യവകുപ്പ് ശേഖരിച്ച സാമ്പിളുകളുടെ ഫലവും അഞ്ചു ദിവസത്തിനകം ലഭ്യമാകും. നിലവിൽ ആരുംതന്നെ അസ്വസ്ഥതകളുമായി ആശുപത്രികളിൽ ഇല്ലെന്ന് മന്ത്രി അറിയിച്ചു. .