 
തലശ്ശേരി: ശിവഗിരിയിലെയും പുറത്തുമുള്ള പ്രമുഖ ഗുരുദേവ ദേവാലയങ്ങളിലെ 23 യതിവര്യന്മാർക്കായി ചരിത്രത്തിലാദ്യമായി, ജഗന്നാഥ ക്ഷേത്രത്തിലെ പഞ്ചലോഹ ഗുരുദേവ വിഗ്രഹത്തിന് മുന്നിൽ യതി പൂജ ഒരുക്കി. സരസ്വതി മണ്ഡപത്തിന് മുന്നിൽ ഗുരുദേവനെ സാക്ഷിനിറുത്തി, സന്യാസിമാരുടെ കഴുത്തിൽ പുഷ്പമാല്യം ചാർത്തി, തളികയിൽ വച്ച് പാദം കഴുകി, പുതുവസ്ത്രം കൊണ്ട് തുടച്ച്, ഭസ്മ, കുങ്കുമാദികൾ പുരട്ടി, പുഷ്പവൃഷ്ടി നടത്തി കർപ്പൂര ദീപങ്ങൾ കൊണ്ട് ആരതി ഉഴിഞ്ഞ്, കാവി വസ്ത്രം, കുട, പാദുകം, പഴവർഗ്ഗങ്ങൾ, ദക്ഷിണ, ഭക്ഷണം എന്നിവ സമർപ്പിച്ചു. ഭക്തജനങ്ങൾ സന്യാസിമാരുടെ പാദങ്ങൾ തൊട്ട് വണങ്ങി.