joe-root

ലോഡ്സ് : രണ്ടാം ഇന്നിംഗ്സിൽ പുറത്താകാതെ തകർപ്പൻ സെഞ്ച്വറി നേടിയ മുൻ നായകൻ ജോ റൂട്ടിന്റെ (115*)യും പുതിയ നായകൻ ബെൻ സ്റ്റോക്സിന്റെയും വിക്കറ്റ് കീപ്പർ ബെൻ ഫോക്സിന്റെയും (35*) മികവിൽ ന്യൂസിലാൻഡിനെതിരായ ആദ്യ ടെസ്റ്റിൽ അഞ്ചുവിക്കറ്റിന് ജയിച്ച് ഇംഗ്ളണ്ട്.

ലോഡ്സിൽ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലാൻഡ് ആദ്യ ഇന്നിംഗ്സിൽ 132 റൺസിന് ആൾഒൗട്ടായിരുന്നു. ഇംഗ്ളണ്ട് മറുപടിയായി ആദ്യ ഇന്നിംഗ്സിൽ 141റൺസാണ് നേടിയത്. രണ്ടാം ഇന്നിംഗ്സിൽ കിവീസ് 285ന് ആൾഒൗട്ടായതോടെ 277 റൺസ് ലകഷ്യവുമായി രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ഇംഗ്ളണ്ട് അഞ്ചാം ദിവസം ലഞ്ചിന് മുന്നേ അഞ്ചുവിക്കറ്റ് നഷ്‌ടത്തിൽ ലക്ഷ്യത്തിലെത്തി.

ആദ്യ ഇന്നിംഗ്സിന് സമാനമായ രീതിയിൽ ഒരു തകർച്ചയെ മുന്നിൽക്കണ്ട ഇംഗ്ളണ്ടിനെ അഞ്ചാം വിക്കറ്റിൽ ഒരുമിച്ച ജോ റൂട്ടും സ്റ്റോക്സും ചേർന്ന് 69/4എന്ന നിലയിൽ നിന്ന് 159/5ലെത്തിച്ചു. അവിടെ നിന്ന് റൂട്ടും ഫോക്സും ചേർന്ന് 120 റൺസ് കൂട്ടിച്ചേർത്ത് വിജയത്തിലെത്തിച്ചു.170 പന്തുകളിൽ 12ബൗണ്ടറിയടക്കമാണ് റൂട്ട് പുറത്താകാതെ 115 റൺസ് നേടിയത്. കരിയറിൽ ആദ്യമായാണ് റൂട്ട് രണ്ടാം ഇന്നിംഗ്സിൽ സെഞ്ച്വറി നേടുന്നത്.

10000

ടെസ്റ്റ് ക്രിക്കറ്റിൽ 10000 റൺസ് തികയ്ക്കുന്ന 14-ാമത്തെ ബാറ്റ്സ്മാനായി ജോ റൂട്ട്. ഈ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ ഇംഗ്ളീഷ് ക്രിക്കറ്ററാണ്.10000ക്ളബിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ഇംഗ്ളണ്ട് താരം അലസ്റ്റിയർ കുക്കിന്റെ റെക്കാഡിനൊപ്പമെത്താനും (31വർഷവും 5മാസവും 5 ദിവസവും ) കുക്കിന് കഴിഞ്ഞു.

10000 ക്ളബ്

1.സച്ചിൻ - 15,921

2.റിക്കി പോണ്ടിംഗ് - 13,378

3.ജാക് കാലിസ് - 13,289

4. രാഹുൽ ദ്രാവിഡ് - 13,288

5. അലസ്റ്റിയർ കുക്ക് - 12,472

6.കുമാർ സംഗക്കാര - 12,400

7.ബ്രയാൻ ലാറ - 11,953

8. ചന്ദർപോൾ - 11,867

9.മഹേല - 11,814

10.അലൻ ബോർഡർ - 11,174

11. സ്റ്റീവ് വോ - 10,927

12. സുനിൽ ഗാവസ്കർ - 10,122

Listen to the latest songs, only on JioSaavn.com

13. യൂനിസ് ഖാൻ - 10,099

14. ജോ റൂട്ട് - 10,015*