
ലക്‌നൗ : കന്നുകാലി മോഷണക്കേസിൽ അറസ്റ്റിലായ മുസ്ലിം യുവാവിന് പൊലീസ് സ്റ്റേഷനിൽ ക്രൂരമർദ്ദനം. ഉത്തർപ്രദേശ് പൊലീസാണ് 22കാരനെ ക്രൂരമായി മർദ്ദിച്ചത്. സംഭവത്തിൽ ബദായൂൺ പൊലീസ് സ്റ്റേഷനിലെ എസ്.ഐ അടക്കം ഏഴുപൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്തു.
കക്രാള സ്വദേശിയായ റഹാൻ എന്ന യുവാവിനെയാണ് കന്നുകാലി മോഷണം ആരോപിച്ച് അറസ്റ്റ് ചെയ്തത്. തുടർന്ന് സ്റ്റേഷനിലെത്തിച്ച് പൊലീസ് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. മലദ്വാരത്തിൽ ദണ്ഡ് കയറ്റുകയും പലതവണ ഷോക്കേൽപ്പിക്കുകയും ചെയ്തു.യുവാവ് നിരപരാധിയാണെന്ന് തെളിഞ്ഞതിനെ തുടർന്ന് രണ്ടുദിവസത്തിന് ശേഷം വിട്ടയയ്ക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലായ യുവാവിന്റെ ബന്ധുക്കളാണ് ആശുപത്രിയിൽ എത്തിച്ചത്.
Five UP cops torture a Muslim man, insert stick in the rectum, give an electric shock UP's Budaunhttps://t.co/TYmAuQJZfepic.twitter.com/aX13uZE2Xw
— Shuja (@shuja_2006) June 5, 2022
യുവാവിന്റെ മാതാവ് പൊലീസിൽ നൽകിയ പരാതിയിലാണ് ആഴ്ചകൾക്കുശേഷം കേസെടുത്തത്. എസ്.ഐക്ക് പുറമെ നാല് കോൺസ്റ്റബിൾമാർ, തിരിച്ചറിയാത്ത മറ്റു രണ്ടുപേർ എന്നിവർക്കെതിരെയാണ് നിയമനടപടി. സംഭവത്തിൽ വിശദമായ അന്വേഷണത്തിന് എസ്.പി ഒ.പി സിംഗ് ഉത്തരവിട്ടിട്ടുണ്ട്.
മേയ് രണ്ടിനാണ് റഹാനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് പൊലീസ് പിടിയിലാകുന്നത്.