
സോൾ : ഉത്തര കൊറിയ പുതുതായി എട്ടോളം ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചതായി റിപ്പോർട്ട്. ഇന്നലെ രാവിലെയോടെ പ്യോങ്ങ്യാങ്ങിലെ സുനാൻ മേഖലയിൽ നിന്ന് ജപ്പാൻ കടലിലേക്കാണ് ഉത്തര കൊറിയ മിസൈൽ പരീക്ഷണം നടത്തിയതെന്ന് ദക്ഷിണ കൊറിയൻ മിലിട്ടറി പറഞ്ഞു.
ഫിലിപ്പീൻ കടലിൽ യു.എസും ദക്ഷിണ കൊറിയയും നടത്തിയ സംയുക്ത നാവികാഭ്യാസം അവസാനിച്ചതിന്റെ തൊട്ടടുത്ത ദിവസമാണ് ഉത്തര കൊറിയ വീണ്ടും മിസൈൽ പരീക്ഷണം നടത്തിയിരിക്കുന്നത്. ഈ വർഷം ഉത്തര കൊറിയ നടത്തുന്ന 18ാം ഘട്ട മിസൈൽ വിക്ഷേപണമാണിതെന്ന് കരുതുന്നു.