ന്യൂഡൽഹി : ഉത്തരാഖണ്ഡിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 22 പേർ മരിച്ചു. യമുനോത്രിയിലേക്ക് പോയ 28 പേരടങ്ങുന്ന തീർത്ഥാടക സംഘമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ അനുശോചനം രേഖപ്പെടുത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി മരണമടഞ്ഞവരുടെ കുടുംബത്തിന് 2 ലക്ഷവും പരിക്കേറ്റവർക്ക് 50,000 രൂപയും സഹായം പ്രഖ്യാപിച്ചു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
ഇന്നലെ ഉത്തര കാശിയിലെ ദംതയിൽ യമുനോത്രി ദേശീയ പാതയിലായിരുന്നു അപകടം. മദ്ധ്യപ്രദേശിൽ നിന്നുള്ള തീർത്ഥാടകരാണ് അപകടത്തിൽപ്പെട്ടതെന്നാണ് വിവരം. സംഭവത്തിൽ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി അന്വേഷണത്തിന് ഉത്തരവിട്ടു.