
ഡെറാഢൂണ്‍: ചാർ ധാം യാത്രയ്ക്കുള്ള തീർത്ഥാടകരുമായി പോയ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 22 പേർ മരിച്ചു. 6 പേർക്ക് പരിക്കേറ്റു. ഉത്തരാഖണ്ഡ് യമുനോത്രി ദേശീയപാതയിലാണ് അപകടം നടന്നത്. . 28 തീര്‍ത്ഥാടകരുമായി പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. യമുനോത്രി, ബദരീനാഥ്, കേദാർനാഥ്, ഗംഗോത്രി എന്നീ പുണ്യസ്ഥലങ്ങളിലേക്കുള്ള യാത്രയാണ് ചാർധാം. യമുനോത്രിയിലേക്ക് പോകുന്നവരാണ് ബസിൽ ഉണ്ടായിരുന്നത്.
22 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തതായി ഡി.ജി.പി അശോക്‌കുമാർ അറിയിച്ചു. മദ്ധ്യപ്രദേശിലെ പന്ന ജില്ലയില്‍ നിന്നുള്ളവരാണ് അപകടത്തില്‍പ്പെട്ടത്. വിവരം അറിഞ്ഞയുടന്‍ തന്നെ പൊലീസും എസ്.ഡി.ആര്‍.എഫ് സംഘവും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയതായി മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി ട്വീറ്റിൽ വ്യക്തമാക്കി. .
उत्तरकाशी में हुई अत्यंत दु:खद दुर्घटना के दृष्टिगत आपदा कंट्रोल रूम पहुंचकर मैंने स्वयं स्थिति पर नजर बनाए रखी है। स्थानीय प्रशासन व SDRF की टीमें बचाव कार्य में लगी हैं और NDRF की टीम भी शीघ्र वहाँ पहुँच रही है।
— Pushkar Singh Dhami (@pushkardhami) June 5, 2022